ചെമ്മണ്ണ് നിറഞ്ഞ ലോറി മറിഞ്ഞ് എഴുന്നേല്‍ക്കാൻ കഴിയാത്ത വിധം മണലില്‍ പുതഞ്ഞ സ്ത്രീയെ റിക്ഷാ തൊഴിലാളിയും നാട്ടുകാരും ചേർന്ന് രക്ഷപ്പെടുത്തി. ബുധനാഴ്ച ഉച്ചയോടെ ബൈന്ദൂലായിരുന്നു സംഭവം.ചെമ്മണ്ണ് നിറച്ച ലോറി ഡ്രൈവറുടെ നിയന്ത്രണം റോഡിന്റെ വളവില്‍ വെച്ച്‌ നഷ്ടപ്പെട്ട് ഒരു വശത്തേക്ക് മറിയുകയായിരുന്നു.

ഉഡുപ്പി ജില്ലയിലെ ബിന്ദുവാർ സ്വദേശിനിയായ ആരതി ഷെട്ടി (30) അതേ ഇരുചക്രവാഹത്തില്‍ ലോറിക്ക് അരികിലൂടെ നീങ്ങുകയായിരുന്നു. ലോറി മറിഞ്ഞത് ഈ സ്‌കൂട്ടറിന്റെ മുകളിലേക്കാണ്. ആരതി ഷെട്ടി ലോറിയിലെ മണ്ണിനടിയില്‍ കുടുങ്ങി. ലോറി ഡ്രൈവറാകട്ടെ പുറത്തിറങ്ങാനാവാതെ ക്യാബിനിനുള്ളില്‍ കുടുങ്ങിപ്പോയി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഈ സംഭവം കണ്ട് ഇതേ റോഡില്‍ ഓട്ടോ റിക്ഷ ഓടിച്ചിരുന്ന കൊടി അശോക് പൂജാരി ഓടി എത്തി മണ്ണിനടയില്‍ നിന്ന് യുവതിയെ പുറത്തെത്തിച്ചു. യുവതിയുടെ തലയാണ് ആദ്യം ചെളിയില്‍ നിന്ന് ഉയർത്തിയത്. പിന്നീട് നാട്ടുകാരുടെ സഹായത്തോടെ യുവതിയെ പൂർണ്ണമായി ഉയർത്തി ആശുപത്രിയിലേക്ക് മാറ്റി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക