ഓൺലൈൻ മാധ്യമ രംഗത്തെ പതിവ് ശൈലിയിൽ നിന്നും വേറിട്ട പാതയിൽ സഞ്ചരിക്കുന്ന മാധ്യമപ്രവർത്തകനാണ് സൂരജ് പാലാക്കാരൻ. ട്രൂ ടിവി എന്ന ഓൺലൈൻ മാധ്യമം ഇദ്ദേഹത്തിൻറെ ഉടമസ്ഥതയിലുള്ളതാണ്. വെട്ടി തുറന്നുള്ള നിലപാടുകളും, ഫിൽറ്റർ ചെയ്യാത്ത ഭാഷയും ഇതിനൊപ്പം ഉണ്ടാകുന്ന വിവാദങ്ങളുമാണ് സൂരജ് പാലാക്കാരന്റെ മുഖമുദ്ര.

കേരള മുഖ്യമന്ത്രി പിണറായി വിജയൻ, കേരള കോൺഗ്രസ് എം നേതാവ് ജോസ് കെ മാണി എന്നിങ്ങനെ സംസ്ഥാനത്തെ പ്രമുഖ രാഷ്ട്രീയ നേതാക്കൾ വരെ സൂരജിന്റെ അധിക്ഷേപ പരാമർശങ്ങൾക്ക് വിധേയരായിട്ടുണ്ട്. വൈകാരികമായ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ വൈകാരികമായ പ്രതികരണങ്ങൾ നടത്തുന്നു എന്നുള്ളതുകൊണ്ടുതന്നെ ഭാഷയുടെ ശുദ്ധിക്കപ്പുറം ഇയാളുടെ വീഡിയോയ്ക്ക് നിരവധി ആരാധകരും ഉണ്ട്. എന്നാൽ പലപ്പോഴും ഇത്തരം വീഡിയോകളുടെ പേരിൽ നിയമക്കുരുക്കിൽ അകപ്പെട്ട് ജയിലിൽ പോകുന്ന സാഹചര്യവും സൂരജിന് ഉണ്ടായിട്ടുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇപ്പോൾ ഇയാളുടെ വ്യത്യസ്തമായ ഒരു വീഡിയോ ഇദ്ദേഹം തന്നെ ഇൻസ്റ്റാഗ്രാം അടക്കമുള്ള സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. പ്രൊഫഷണലായി ഷൂട്ട് ചെയ്ത ഒരു സെൽഫ് ഹൈപ്പ് വീഡിയോ എന്നു വേണമെങ്കിൽ ഇതിനെ വിശേഷിപ്പിക്കാം. ബോഡിഗാർഡുകളുടെ അകമ്പടിയോടെ ഇദ്ദേഹം നടക്കുന്നതും, ഇരിക്കുന്നതും, ഇദ്ദേഹത്തിൻറെ ക്ലോസപ്പ് മാനറിസങ്ങളും എല്ലാമാണ് വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. പൊലിമ കൂട്ടാൻ പഞ്ച് മ്യൂസിക്കും പഞ്ച് ഡയലോഗുകളും വീഡിയോയ്ക്ക് ഒപ്പം എഡിറ്റ് ചെയ്ത് ചേർത്തിട്ടുണ്ട്. വീഡിയോ ചുവടെ കാണാം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക