ഇന്ന് മതങ്ങള്‍ക്കുള്ളില്‍ തന്നെ വലിയ തോതിലുള്ള സംഘര്‍ഷങ്ങള്‍ വ്യാപകമാകുന്ന കാലമാണ്. പള്ളികളിലും അമ്ബലങ്ങളിലും അടക്കം സംഘര്‍ഷഭരിതമായ നിരവധി സംഭവങ്ങളാണ് അരങ്ങേറിക്കൊണ്ടിരിക്കുന്നത്.

ഇതുമായി ബന്ധപ്പെട്ട് ഒട്ടനവധി വീഡിയോകളും വാര്‍ത്തകളുമാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ഇക്കൂട്ടത്തിലേക്ക് ഏറ്റവും ഒടുവിലായി പങ്കുവയ്ക്കപ്പെട്ടത് യുക്രൈയ്‌നില്‍ നിന്നുള്ള ഒരു വീഡിയോയായിരുന്നു. യുക്രൈയ്‌നിലെ സെന്റ് മൈക്കിള്‍സ് കത്തീഡ്രലില്‍, യുക്രൈയ്ന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ച്‌ (യുഒസി) അനുകൂലികള്‍ നടത്തിയ ആക്രമണത്തിന്റെ വീഡിയോ പങ്കുവച്ചത് യുക്രൈയ്ന്‍ എംപി ആര്‍ട്ടെം ദിമിത്രുക്ക് പങ്കുവച്ചു. വീഡിയോ പങ്കുവച്ച്‌ കൊണ്ട് അദ്ദേഹം കുറിച്ചത് ‘ദൈവം യുക്രൈയ്ന്‍ വിട്ടു’ എന്നായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

2022 ഫെബ്രുവരി 24, ‘പ്രത്യേക സൈനിക ഓപ്പറേഷന്‍’ എന്ന പേരിട്ട് റഷ്യ. യുക്രൈയ്‌നെതിരെ ആരംഭിച്ച യുദ്ധം ഇന്നും തുടരുകയാണ്. ഓരോ നിമിഷവും വന്ന് പതിക്കാവുന്ന ശത്രു മിസൈലിന്റെ നിഴലിലാണ് രാജ്യം തന്നെ. ഇതിനിടെയാണ് യുക്രൈനിലെ ഒരു ക്രിസ്ത്യന്‍ പള്ളിയില്‍ വിശ്വാസികള്‍ തമ്മില്‍ പരസ്പരം ഏറ്റുമുട്ടിയത്. യുക്രൈനിലെ ഏറ്റവും വലിയ ഓര്‍ത്തഡോക്‌സ് പള്ളിയായ ചെര്‍ക്കസിയിലെ സെന്റ് മൈക്കിള്‍സ് കത്തീഡ്രലില്‍, അടുത്തിടെ ഓര്‍ത്തഡോക്‌സ് ചര്‍ച്ച്‌ ഓഫ് ഉക്രെയ്‌നിലേക്ക് (ഒസിയു) മാറ്റിയിരുന്നു. ഇതിന് പിന്നാലെയാണ് യുക്രൈന്‍ അനുകൂല ക്രിസ്ത്യാനികളും മോസ്‌കോ പാത്രിയാര്‍ക്കീസ് അനുകൂലികളും ആറ് മണിക്കൂറിലധികം നേരം പള്ളിയില്‍ നിന്നും പരസ്പരം ഏറ്റുമുട്ടിയത്. വടികള്‍, കല്ലുകള്‍, കസേരകള്‍ എന്നിങ്ങനെ കൈയില്‍ കിട്ടിയതെല്ലാമെടുത്ത് വിശ്വാസികള്‍ പരസ്പരം അക്രമിച്ചെന്ന് യുഎസ് സണ്‍ റിപ്പോര്‍ട്ട് ചെയ്തു.

പള്ളിയുടെ ഗേറ്റുകള്‍ തകര്‍ക്കപ്പെടുകയും വിശ്വാസികള്‍ക്ക് നേരെ കുരുമുളക് സ്‌പ്രേ ഉപയോഗിക്കപ്പെടുകയും ചെയ്തു. ഇതോടെ പള്ളി യുദ്ധഭൂമിക്ക് തുല്യമായിമാറി. മോസ്‌കോയുമായി ബന്ധമുള്ള പള്ളിയെ ‘റഷ്യന്‍ സുരക്ഷാ സംവിധാനത്തിന്റെ ഉപകരണം’ എന്ന് സൈനിക പുരോഹിതന്‍ ഫാദര്‍ നസരി സസാന്‍സ്‌കി അപലപിച്ചതായി ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. സംഘര്‍ഷത്തിനിടെ മോസ്‌കോയുമായി ബന്ധപ്പെട്ട സഭയുടെ നേതാവ് മെത്രാപ്പൊലീത്ത ഫിയോഡോസി അവിടെ എത്തിയതോടെ സ്ഥിതി കൂടുതല്‍ വഷളായി. യുക്രൈയ്‌നെതിരെ ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളും മതാന്തര കലഹത്തിനും പ്രേരിപ്പിച്ചുവെന്ന കുറ്റം നേരിടുന്ന ആളാണ് ഫിയോഡോസി. ഇതോടെ നഗരത്തില്‍ മോസ്‌കോ പള്ളിയുടെ സാന്നിധ്യം ആവശ്യമാണോ എന്നതിനെ കുറിച്ച്‌ ചര്‍ച്ച ചെയ്യാന്‍ ചെര്‍ക്കസി മേയര്‍ അനറ്റോലി ബോണ്ടരെങ്കോ ജനങ്ങളോട് ആവശ്യപ്പെട്ടു. റഷ്യന്‍ ഓര്‍ത്തഡോക്‌സ് സഭ യുക്രൈയ്ന്‍ സൈന്യത്തെ പിന്തുണയ്ക്കുന്നില്ല. ഇതുകൊണ്ട് തന്നെ സഭ യുക്രൈയ്‌നിയനാണെന്ന വാദം തെറ്റാണെന്നും അതിനാല്‍ പള്ളിയുടെ നിയന്ത്രണം രാജ്യം ഏറ്റെടുക്കണമെന്നും ഫാദര്‍ നസറി ആവശ്യപ്പെട്ടു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക