നടന്‍ ബാല വീണ്ടും വിവാഹിതനായി. താരത്തിന്റെ ബന്ധു കോകിലയാണ് വധു. ഇന്ന് രാവിലെ 8.30ഓടെ എറണാകുളം കലൂര്‍ പാവക്കുളം ക്ഷേത്രത്തില്‍ വെച്ചായിരുന്നു വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരുന്നു വിവാഹ ചടങ്ങില്‍ പങ്കെടുത്തത്.

അടുത്തിടെ ഫെയ്‌സ്ബുക്കിലൂടെ പുതിയ വിവാഹത്തിന്റ സൂചനകള്‍ നല്‍കിയിരുന്നു. ഇതിനിടെയാണ് അമ്ബലത്തില്‍ വെച്ച്‌ വിവാഹം കഴിച്ചത്.താന്‍ ഉടന്‍ തന്നെ വിവാഹിതനാകും എന്നും പക്ഷെ ആരാണെന്നോ എപ്പോഴാണെന്നോ പറയില്ലെന്നും ബാല കഴിഞ്ഞ ദിവസങ്ങളില്‍ പറഞ്ഞിരുന്നു. എന്നാല്‍ ഇത്രയും വേഗം വിവാഹമുണ്ടാകും എന്നത് ആരും പ്രതീക്ഷിച്ചില്ല.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

‘കരള്‍ ട്രാന്‍സ്പ്ലാന്റേഷന് ശേഷം എനിക്കും ഒരു തുണ വേണമെന്ന് തോന്നി. എന്റെ സ്വന്തക്കാരി കൂടിയാകുമ്ബോള്‍ ഐ ആം കോണ്‍ഫിഡന്റ്. മുമ്ബ് ഒരു ഇന്റര്‍വ്യൂയില്‍ പറഞ്ഞിരുന്നു, ഇപ്പോള്‍ നല്ല രീതിയില്‍ ഭക്ഷണവും മരുന്നുമെല്ലാം കഴിക്കുന്നു. എന്റെ ആരോഗ്യനില മാറി. നല്ല നിലയില്‍ മുന്‍പോട്ട് പോകാന്‍ സാധിക്കുന്നു. നിങ്ങള്‍ക്ക് മനസാല്‍ അനുഗ്രഹിക്കാന്‍ കഴിയുമെങ്കില്‍ അനുഗ്രഹിക്കൂ’- എന്നാണ് വിവാഹത്തിന് ശേഷം ബാല മാധ്യമങ്ങളോട് പ്രതികരിച്ചത്.

ആദ്യ വിവാഹവുമായി ബന്ധപ്പെട്ട നിയമ നടപടികള്‍ പൂര്‍ത്തിയാക്കിയിരുന്നു. രണ്ടാം ഭാര്യയായ എലിസബത്തുമായുള്ള വിവാഹം നിയമപരമായി രജിസ്റ്റര്‍ ചെയ്തിരുന്നില്ല. അതിനാല്‍ വിവാഹത്തിന് മറ്റ് നിയമപരമായ തടസങ്ങളില്ല.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക