കേരളക്കര ഒന്നടങ്കം കാത്തിരുന്ന തിരുവോണം ബമ്ബർ BR 105 നറുക്കെടുപ്പില്‍ 25 കോടിയുടെ ഒന്നാം സമ്മാനമടിച്ച TH 577825 എന്ന ടിക്കറ്റ് വിറ്റത് കൊച്ചിയില്‍. ആറ്റിങ്ങല്‍ ഭഗവതി ഏജൻസി വിറ്റ ടിക്കറ്റിനാണ് 25 കോടിയുടെ മഹാഭാഗ്യം ലഭിച്ചതെന്നാണ് ഏറ്റവും പുതിയ വിവരം. ആറ്റിങ്ങല്‍ ഭഗവതി ഏജൻസി ഈ ടിക്കറ്റെടുത്തത് പാലക്കാട് ഓഫീസില്‍ നിന്നാണ്. നെട്ടൂർ സ്വദേശിയായ ഏജന്‍റ് ലതീഷ് വിറ്റ ടിക്കറ്റിനെ തേടിയാണ് ഒന്നാം സമ്മാനം എത്തിയിരിക്കുന്നത്. ഭഗവതി ഏജൻസിയില്‍ നിന്നും 800 ടിക്കറ്റുകളാണ് ഏടുത്തതെന്ന് ലതീഷ് വ്യക്തമാക്കി.

ഒന്നാം സമ്മാനവും മൂന്നാം സമ്മാനവും കൊച്ചി ഭഗവതി ലോട്ടറി വിറ്റ ടിക്കറ്റുകള്‍ക്ക് ലഭിച്ചിട്ടുണ്ട്. ഇനി ഓണം ബമ്ബറടിച്ച ടിക്കറ്റ് വാങ്ങിയ ആളെ മാത്രമാണ് അറിയാനുള്ളത്.75 ലക്ഷം ടിക്കറ്റുകളില്‍ ഒന്നൊഴിയെ എല്ലാം വിറ്റു. ഇന്ന് ഉച്ചയ്ക്ക് ഒരുമണിയോടെ തിരുവനന്തപുരം ഗോർഖി ഭവനില്‍ വച്ചായിരുന്നു നറുക്കെടുപ്പ് ന‍ടന്നത്. 25 കോടി ഒന്നാം സമ്മാനത്തിന് പുറമേ, രണ്ടാം സമ്മാനമായി ഒരുകോടി വീതം 20 പേർക്ക് ലഭിക്കും. മൂന്നാം സമ്മാനമായി 50 ലക്ഷം വീതം 20 പേർക്കും ലഭിക്കും.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

75 ലക്ഷം ടിക്കറ്റുകളാണ് ഇത്തവണ ബമ്ബറിന്റേതായി അച്ചടിച്ചത്. ഇതില്‍ നാശ നഷ്ടം സംഭവിച്ച ഒരു ടിക്കറ്റ് ഒഴികെ ബാക്കി എല്ലാ ടിക്കറ്റും വിറ്റഴിഞ്ഞിട്ടുണ്ട്.ഓണം ബമ്ബർ BR 105 സമ്മാനാർഹമായ ടിക്കറ്റ് നമ്ബറുകള്‍ ചുവടെ

ഒന്നാം സമ്മാനം- 25 കോടി രൂപ TH 577825

സമാശ്വാസ സമ്മാനം- 5 ലക്ഷം രൂപ

  • TA 577825
  • TB 577825
  • TC 577825
  • TD 577825
  • TE 577825
  • TG 577825
  • TJ 577825
  • TK 577825
  • TL 577825

രണ്ടാം സമ്മാനം- ഒരുകോടി രൂപ

  • TK 459300
  • TD 786709
  • TC 736078
  • TL 214609
  • TC 760274
  • TL 669675
  • TG 176733
  • TG 307775
  • TD 779299
  • TB 659893
  • TH 464700
  • TH 784272
  • TE 714250
  • TB 221372
  • TL 160572
  • TL 701213
  • TL 600657
  • TG 801966
  • TG 733332
  • TJ 385619
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക