ഇന്ത്യൻ വ്യവസായ ഭീമൻ രത്തൻ ടാറ്റയുടെ ആരോഗ്യ നില ഗുരുതരമെന്ന് റിപ്പോർട്ട്. നിലവില്‍ രത്തൻ ടാറ്റ മുംബൈയിലെ ആശുപത്രിയില്‍ അത്യാഹിത വിഭാഗത്തില്‍ ചികിത്സയിലാണെന്ന് വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.

ഇതിനിടെ രത്തൻ ടാറ്റയെ അടിയന്തരമായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു എന്ന വാർത്തകള്‍ വന്നതിനു പിന്നാലെ തനിക്ക് കുഴപ്പമൊന്നും ഇല്ലെന്ന അദ്ദേഹത്തിന്റെ പേരില്‍ തിങ്കളാഴ്ച വിശദീകരണ കുറിപ്പിറങ്ങിയിരുന്നു. തനിക്ക് പ്രത്യേകിച്ച്‌ അസുഖമൊന്നും ഇല്ലെന്നും സ്ഥിരം ചെക്ക് അപ്പിനായി എത്തിയതാണ് എന്നുമാണ് രത്തൻ ടാറ്റ ഇതില്‍ വ്യക്തമാക്കിയത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക