ഹിസ്ബുള്ള നേതാവ് സയ്യിദ് ഹസ്സൻ നസറുള്ള കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ച്‌ ഇസ്രായേല്‍ പ്രതിരോധ സേനയായ ഐഡിഎഫ്.ഇറാൻ പിന്തുണയോടെ ലെബനനില്‍ പ്രവർത്തിക്കുന്ന ഭീകരസംഘടനയായിരുന്നു ഹിസ്ബുള്ള.

ലെബനൻ തലസ്ഥാനമായ ബെയ്റൂട്ടില്‍ കഴിഞ്ഞ ദിവസം ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഹിസ്ബുള്ളയുടെ ആസ്ഥാനം തവിടുപൊടിയായെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. തകർന്ന കെട്ടിടങ്ങളില്‍ ഹിസ്ബുള്ള തലവൻ ഹസ്സൻ നസറുള്ള ഉണ്ടായിരുന്നുവെന്ന് ആദ്യമേ വാർത്തകള്‍ റിപ്പോർട്ട് ചെയ്തിരുന്നുവെങ്കിലും, കൊല്ലപ്പെട്ടതായി ലെബനനോ ഹിസ്ബുള്ളയോ ഇസ്രായേലോ സ്ഥിരീകരിച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണ് ഇക്കാര്യം വ്യക്തമാക്കി ഐഡിഎഫ് രംഗത്തെത്തിയത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ലോകത്തെ ഭീതിയിലാഴ്‌ത്താൻ ഇനി ഹസ്സൻ നസറുള്ളയ്‌ക്ക് സാധ്യമാവില്ലെന്ന കുറിപ്പാണ് ഐഡിഎഫ് എക്സില്‍ പങ്കുവച്ചിരിക്കുന്നത്. ബെയ്റൂട്ടിലേക്ക് നടത്തിയ കനത്ത വ്യോമാക്രമണത്തില്‍ ഹിസ്ബുള്ള തലവൻ ചാരമായെന്ന് സ്ഥിരീകരിക്കുകയാണ് ഇസ്രായേല്‍. കൂടാതെ ഇസ്രായേല്‍ സൈന്യത്തിന്റെ വക്താവ് ലെഫ്. കേണല്‍ നദാവ് ഷോഷാനിയും വാർത്ത സ്ഥിരീകരിച്ചു. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി ഹിസ്ബുള്ളയുടെ തലവനായിരുന്നു കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട ഹസ്സൻ നസറുള്ള.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക