വയനാട്ടിലെ ചൂരല്‍മല-മുണ്ടക്കൈ ഉരുക്ഷപൊട്ടലിന് പിന്നാലെ ദുരിതാശ്വാസവും രക്ഷാപ്രവർത്തനവും ആരംഭിച്ച സമയത്ത് സർക്കാർ ചെലവാക്കിയ തുകയുടെ ഞെട്ടിപ്പിക്കുന്ന കണക്കുകള്‍ പുറത്ത്. അവിശ്വസനീയമായ കണക്കാണ് സർക്കാർ അവതരിപ്പിച്ചിരിക്കുന്നത്. ഓരോ ആവശ്യങ്ങള്‍ക്കും കോടികളുടെ കണക്കാണ് ചെലവായി രേഖപ്പെടുത്തിയിരിക്കുന്നത്. ഇതെങ്ങനെ ഇത്രവലിയ തുക ചെലവായെന്ന ആശയക്കുഴപ്പവും ജനങ്ങള്‍ക്കിടയില്‍ ഉയരുകയാണ്.

ഒരു മൃതദേഹം സംസ്കരിക്കുന്നതിന് 75,000 രൂപയാണ് ചെലവ് കാണിച്ചിരിക്കുന്നത്. അതായത് 359 മൃതദേഹങ്ങള്‍ സംസ്കരിക്കുന്നതിന് 2 കോടി 76 ലക്ഷം രൂപ ചെലവായെന്ന് കണക്കുകള്‍ പറയുന്നു. വൊളണ്ടിയർമാർക്ക് യൂസർ കിറ്റ് നല്‍കിയതിന് 3 കോടി 98 ലക്ഷം രൂപയും ദുരിതാശ്വാസ ക്യാമ്ബിലുള്ളവർക്ക് വസ്ത്രങ്ങള്‍ നല്‍കുന്നതിനായി 11 കോടി രൂപയും ചെലവായെന്ന ഞെട്ടിപ്പിക്കുന്ന കണക്കും സർക്കാർ മുന്നോട്ടുവച്ചിട്ടുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

17 ദുരിതാശ്വാസ ക്യാമ്ബുകളിലായി ഒരു മാസത്തേക്ക് ജനറേറ്ററിന്റെ ചെലവ് ഏഴ് കോടി. ദുരിതബാധിതരെ ഒഴിപ്പിക്കാൻ വാഹനം ഉപയോഗിച്ച വകയില്‍ 12 കോടി. ക്യാമ്ബുകളിലെ ഭക്ഷണത്തിന്റെ ചെലവ് എട്ട് കോടി. സൈന്യത്തിനും വൊളണ്ടിയർമാർക്കും താമസസൗകര്യം ഒരുക്കിയതിന് 15 കോടി. ബെയ്ലി പാലത്തിന്റെ അടിയില്‍ കല്ല് നിരത്താൻ ഒരു കോടി എന്നിങ്ങനെ ചെലവായെന്നാണ് സർക്കാർ വാദം. ചെലവായ തുകയും ഇനി ചെലവാക്കാനുള്ളതുമായ കണക്കിലെ വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ഹൈക്കോടതിയിലാണ് സർക്കാർ കണക്ക് നല്‍കിയിരിക്കുന്നത്.

അതേസമയം നഷ്ടപരിഹാരത്തില്‍ സർക്കാർ പിശുക്ക് കാണിച്ചതും കണക്കില്‍ വ്യക്തമാണ്. ഉരുള്‍പൊട്ടലില്‍ തകർന്ന വീടുകള്‍ക്ക് ഒന്നിന് 1,30,000 രൂപ മാത്രമാണ് നല്‍കുന്നത്. സർക്കാർ ചെലവുകളെക്കുറിച്ച്‌ വിമർശനങ്ങള്‍ കടുത്തതോടെ വിശദീകരണവുമായി സംസ്ഥാന ദുരന്തനിരവാരണ അതോറിറ്റിയും രംഗത്തെത്തി. എസ്ഡിആർഎഫ് മാനദണ്ഡങ്ങള്‍ അനുസരിച്ചാണ് ചെലുകള്‍ കണക്കാക്കിയതെന്ന് അതോറിറ്റി അറിയിച്ചു. 90 ദിവസത്തേക്ക് വരെ കണക്കാക്കി മുൻകൂട്ടി തയ്യാറാക്കിയ ചെലവാണെന്നും വീടുകളുടെ നഷ്ടം കണക്കാക്കുന്നത് എസ്ഡിആർഎഫ് ചട്ടം അനുസരിച്ചാണെന്നും അധികൃതർ പറയുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക