BusinessCinemaFlashIndiaNews

രാഷ്ട്രീയ പ്രവേശനത്തിനു മുന്നോടിയായി ഇഷ്ടനായകന്റെ വിടവാങ്ങൽ ചിത്രം; പ്രീ ബിസിനസ് റെക്കോർഡുകൾ ഭേദിച്ച് ഇളയ് ദളപതിയുടെ ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈംസ് (GOAT): കണക്കുകൾ വായിക്കാം.

വിജയ് നായകനായി എത്താനിരിക്കുന്ന ചിത്രം ദ ഗോട്ട് വൻ പ്രതീക്ഷയുള്ള ഒന്നാണ്. ദ ഗോട്ടിന്റേതായി ആറ് ലക്ഷം ടിക്കറ്റുകളാണ് വിറ്റഴിഞ്ഞത് എന്നാണ് ബുക്ക് മൈ ഷോയിലെ കണക്കുകള്‍. ദ ഗോട്ട് ആഗോളതലത്തില്‍ 50 കോടിയിലധികം മുൻകൂറായി നേടിയിരിക്കുന്നു എന്നും റിപ്പോര്‍ട്ടുണ്ട്. ദ ഗോട്ട് ആകെ നേടുന്ന കളക്ഷൻ അത്ഭുതപ്പെടുത്തുന്ന ഒന്നാകും എന്നാണ് നിലവിലെ ടിക്കറ്റ് വില്‍പനയുടെ കണക്കുകള്‍ സൂചിപ്പിക്കുന്നത്.

ad 1

ഗാന്ധി എന്നായിരുന്നു വിജയ് ചിത്രത്തിന് ആദ്യം പേര് ആലോചിച്ചിരുന്നത് എന്ന് നേരത്തെ സംവിധായകൻ വെങ്കട് പ്രഭു വെളിപ്പെടുത്തിയിരുന്നു. എക്കാലത്തെയും മഹാൻ എന്ന അര്‍ഥത്തിലായിരുന്നുവെന്ന് സംവിധായകൻ വെങ്കട് പ്രഭു വെളിപ്പെടുത്തിയത് ശ്രദ്ധയാകര്‍ഷിച്ചിരുന്നു. വിജയ് സാറിന് ഒരു വിടവാങ്ങലായാണ് ചിത്രം ചെയ്യുന്നത്. അതിനാല്‍ ഗാന്ധിജിയെയും സൂചിപ്പിക്കുന്ന തരത്തില്‍ ദ ഗോട്ട് എന്ന പേര് സ്വീകരിക്കുകയായിരുന്നുവെന്ന് സംവിധായകൻ വെങ്കട് പ്രഭു വ്യക്തമാക്കി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ad 2

ദ ഗോട്ട് വിജയ്‍ക്ക് ചേരുന്നതാണെന്ന് സിനിമയുടെ ആരാധകരും അഭിപ്രായപ്പെടുന്നു. സംവിധായകൻ വെങ്കട് പ്രഭുവിന്റെ പുതിയ ചിത്രത്തിനായി ഡി ഏജിംഗ് സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ദളപതി വിജയ്‍യെ ചെറുപ്പമാക്കുക എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഛായാഗ്രാഹണം നിര്‍വഹിക്കുന്നത് സിദ്ധാര്‍ഥ ആണ്. കെ ചന്ദ്രുവും ഏഴിലരശ് ഗുണശേഖരനുമാണ് തിരക്കഥ എഴുതുന്നത്.

ad 3

ദളപതി വിജയ് നായകനായ ചിത്രങ്ങളില്‍ ഒടുവില്‍ ലിയോയാണെത്തിയത്. സംവിധായകൻ ലോകേഷ് കനകരാജിന്റെ പുതിയ ചിത്രത്തില്‍ വിജയ് നായകനായപ്പോള്‍ പ്രതീക്ഷയ്‍ക്കപ്പുറത്തെ വിജയം നേടുകയും തമിഴകത്തെ ഇൻഡസ്‍ട്രി ഹിറ്റാകുകയും പല കളക്ഷൻ റെക്കോര്‍ഡുകളും മറികടക്കുകയും ചെയ്‍തിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. ആഗോളതലത്തില്‍ വിജയ്‍യുടെ ലിയോ ആകെ 620 കോടി രൂപയിലധികം നേടി എന്നാണ് ബോക്സ് ഓഫീസ് റിപ്പോര്‍ട്ടുകളില്‍ നിന്ന് വ്യക്തമായത്. പാര്‍ഥിപൻ എന്ന നായക കഥാപാത്രമായി ചിത്രത്തില്‍ ദളപതി വിജയ് നടൻ എന്ന നിലയിലും മികച്ച പ്രകടനവുമായി വലിയ ശ്രദ്ധയാകര്‍ഷിച്ചിരുന്നു.

ad 5
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
ad 4
-->

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button