ചെന്നൈയിലെ ജാഫർഖാൻപേട്ടില്‍ കാറിടിച്ച്‌ റോഡരികില്‍ കിടന്നുറങ്ങിയയാള്‍ മരിച്ചു. തമിഴ് നടി രേഖ നായരുടെ കാറിടിച്ചാണ് അണ്ണൈസത്യ നഗർ സ്വദേശിയായ 55കാരന്‍ മഞ്ചൻ മരിച്ചത്. അപകട സമയത്ത് മഞ്ചന്‍ മദ്യലഹരിയില്‍ റോഡരികില്‍ കിടക്കുകയായിരുന്നെന്ന് പൊലീസ് അറിയിച്ചു.സംഭവത്തിന് ശേഷം കാർ നിർത്തിയില്ല, പരിക്കേറ്റയാളെ ആശുപത്രിലെത്തിച്ചത് സമീപവാസികളാണ്. കെകെ നഗർ സർക്കാർ ആശുപത്രിയിലും പിന്നീട് രായപ്പേട്ട സർക്കാർ ആശുപത്രിയിലും എത്തിച്ചെങ്കിലും മഞ്ചൻ ജീവന്‍ രക്ഷിക്കാനായില്ല.

സംഭവത്തില്‍ ഗിണ്ടി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചു. ഈ ദൃശ്യങ്ങളുടെ സഹായത്തോടെയാണ് മഞ്ചനെ ഇടിച്ചത് തമിഴ് നടി രേഖ നായരുടെ കാറാണെന്ന് പോലീസ് കണ്ടെത്തിയത്. ഇതിനെതുടർന്ന്, രേഖയുടെ ഡ്രൈവർ പാണ്ടിയെ പൊലീസ് അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ച്ച രാത്രിയായിരുന്നു അപകടം നടന്നത്. സംഭവത്തില്‍ കാർ പിടിച്ചെടുത്തിട്ടുണ്ട്.അപകടസമയത്ത് രേഖയാണോ കാറോടിച്ചത്, രേഖ കാറിലുണ്ടോയിരുന്നോ തുടങ്ങിയ വിവരങ്ങള്‍ പൊലീസ് അന്വേഷിച്ചു വരികയാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

എഴുത്തുകാരി കൂടിയായ രേഖ നായർ പാർഥിപൻ സംവിധാനം ചെയ്ത ഇരവിൻ നിഴല്‍ എന്ന സിനിമയിലൂടെയാണ് സിനിമാരംഗത്ത് പ്രശസ്തയായത്. ‘നായകർ,’ ‘വംശം,’ ‘പഗല്‍ നിലാവ്,’ ‘ആണ്ടാള്‍ അഴഗർ,’ ‘നാം ഇരുവർ നാട് ഇരുവർ,’ ‘ബാലഗണപതി’ തുടങ്ങിയ നിരവധി തമിഴ് സിനിമകളിലും സീരിയലുകളിലും രേഖ വേഷമിട്ടിട്ടുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക