എം.സി റോഡ് മണിപ്പുഴയില്‍ ഉണ്ടായ വാഹനാപകടത്തില്‍ ദമ്ബതികള്‍ക്ക് ദാരുണാന്ത്യം. ഇവർ സഞ്ചരിച്ചിരുന്ന സ്‌കൂട്ടറില്‍ പിക്കപ്പ് വാൻ ഇടിച്ചാണ് ദമ്ബതികള്‍ മരിച്ചത്. മൂലവട്ടം പുത്തൻപറമ്ബില്‍ മനോജ് പി എസ് , ഭാര്യ പ്രസന്ന എന്നിവരാണ് മരിച്ചത്. മനോജിന്റെ മൃതദേഹം ജില്ലാ ജനറല്‍ ആശുപത്രിയിലും ഭാര്യയുടേത് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും സൂക്ഷിച്ചിരിക്കുകയാണ്.

ചൊവ്വാഴ്ച വൈകിട്ട് മൂന്നരയോടെ കോട്ടയം മണിപ്പുഴ സിവില്‍ സപ്ലൈസ് കോർപ്പറേഷൻ പമ്ബിനു സമീപമായിരുന്നു അപകടം. പമ്ബില്‍ പെട്രോള്‍ അടിച്ച ശേഷം ഇവർ സ്‌കൂട്ടറില്‍ റോഡിലേയ്ക്കു പ്രവേശിക്കുമ്ബോള്‍ എതിർ ദിശയില്‍ നിന്നും അമിത വേഗത്തില്‍ എത്തിയ ദോസ്ത് പിക്കപ്പ് ഇവർ സഞ്ചരിച്ച സ്‌കൂട്ടറില്‍ ഇടിയ്ക്കുകയായിരുന്നു.ഇടിയുടെ ആഘാതത്തില്‍ സ്‌കൂട്ടർ റോഡരികിലേയ്ക്കു തെറിച്ച്‌ രണ്ടു പേരും വീണു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇതു വഴി എത്തിയ ആംബുലൻസില്‍ രണ്ടു പേരെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. അപകടത്തെ തുടർന്ന് എംസി റോഡില്‍ അരമണിക്കൂറോളം ഗതാഗതവും തടസപ്പെട്ടു. സംഭവം അറിഞ്ഞ് ചിങ്ങവനം പൊലീസും അഗ്നിരക്ഷാ സേനാ സംഘവും സ്ഥലത്ത് എത്തിയിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക