ക്വാറി സന്ദർശിക്കാൻ എത്തിയ വി.കെ. ശ്രീകണ്ഠൻ എംപിയും പ്രദേശവാസികളും തമ്മില്‍ വാക്കു തർക്കം. ഒറ്റപ്പാലം വരോട് അനങ്ങൻ മലയില്‍ പ്രവർത്തിക്കുന്ന ക്വാറി സന്ദർശിക്കാനാണ് എംപി എത്തിയത്. അനങ്ങൻ മലയുടെ സസ്യസമ്ബത്ത് സംരക്ഷിച്ചു നിലനിർത്തണം എന്നാവശ്യപ്പെട്ടാണ് നാട്ടുകാർ എംപിയെ സമീപിച്ചത്.

ഇതിനായി പാർലമെന്‍റില്‍ ബില്ല് അവതരിപ്പിച്ച്‌ നടപ്പാക്കണം എന്നതായിരുന്നു പ്രദേശവാസികളുടെ ആവശ്യം. എന്നാല്‍ ബില്ലിലെ സാങ്കേതിക തടസങ്ങള്‍ എംപി നാട്ടുകാരോട് വിശദീകരിച്ചു. ഇതോടെ പ്രദേശവാസികളും എംപിയും തമ്മില്‍ വാക്കുതർക്കമുണ്ടാകുകയായിരുന്നു. വീഡിയോ ചുവടെ കാണാം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക