വയനാട്ടിലെ ദുരിതബാധിത മേഖലയിലേക്ക് സഹായഹസ്തവുമായി പാപ്പനംകോട് സിഎസ്‌ഐആർ- നാഷണല്‍ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇന്റർ ഡിസിപ്ലിനറി സയൻസ് ആൻഡ് ടെക്നോളജി (സിഎസ്‌ഐആർ — എൻഐഐഎസ്ടി). സാമൂഹ്യ പ്രതിബദ്ധതാ പ്രവർത്തനങ്ങളുടെ ഭാഗമായി ഭക്ഷ്യവസ്തുക്കളടങ്ങിയ 3000 കിറ്റാണ് ആദ്യഘട്ടത്തില്‍ എത്തിക്കുക.

എൻഐഐഎസ്ടി ജീവനക്കാരും വിദ്യാർഥികളും തയ്യാറാക്കിയ ഉപ്പുമാവ്, റസ്ക്, ചെറുധാന്യം കൊണ്ടുള്ള ലഘുഭക്ഷണം തുടങ്ങിയവയുണ്ട്. രണ്ടുമുതല്‍ നാലാഴ്ചവരെ കേടാകാത്തതും ഉയർന്ന നിലവാരമുള്ള ചേരുവകള്‍ ഉപയോഗിച്ച്‌ തയ്യാറാക്കിയതുമായ ഭക്ഷ്യവസ്തുക്കള്‍ പോഷകസമൃദ്ധമാണ്. സാധാരണ താപനിലയില്‍ സംഭരണ ഉപകരണങ്ങളുടെ സഹായമില്ലാതെ സൂക്ഷിക്കാനുമാകും. പ്രോസസ് ചെയ്ത് പ്രത്യേക രീതിയില്‍ പാക്ക് ചെയ്തതിനാലാണ് കേടാകാതിരിക്കുക.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അത്യാധുനിക ഭക്ഷ്യ സംസ്കരണ ഉപകരണങ്ങളായ വാട്ടർ സ്പ്രേ റിട്ടോർട്ട്, ട്വിൻ സ്ക്രൂ എക്സ്ട്രൂഡർ, ഫ്ളൂയിഡൈസ്ഡ് ബെഡ് ഡീഹൈഡ്രേറ്റർ, ബേക്കറി പ്രോസസിങ് ലൈൻ എന്നിവ ഉപയോഗിച്ചാണ് ഭക്ഷണം തയ്യാറാക്കുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക