നീറ്റ് പരീക്ഷാ പേപ്പർ ചോർച്ചയെ തുടർന്ന് രാജ്യവ്യാപകമായി ഉയർന്ന വൻ പ്രതിഷേധങ്ങള്‍ക്ക് പിന്നാലെ കടുത്ത നടപടിയുമായി കേന്ദ്രസർക്കാർ.നാഷണല്‍ ടെസ്റ്റിംഗ് ഏജൻസിയില്‍ (എൻടിഎ) നിന്ന് 47 പേരെ പിരിച്ചുവിട്ടു. ഉയർന്ന ഉദ്യോഗസ്ഥരെ ഉള്‍പ്പെടെയാണ് പിരിച്ചുവിട്ടിരിക്കുന്നത്. പ്രതിഷേധം കനക്കുന്നതിനിടെ എൻടിഎയില്‍ വൻ അഴിച്ചുപണിയാണ് കേന്ദ്രത്തിന്റെ ഭാഗത്ത് നിന്നുണ്ടായിരിക്കുന്നത്.
കോണ്‍സ്റ്റിറ്റ്യൂഷൻ ക്ലബ്ബില്‍ വെച്ച് കേന്ദ്രസർക്കാർ പ്രതിനിധി സംഘം സിജെപി നേതാക്കളുമായി ഇന്ന് കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് നിർണായക നടപടി. പരീക്ഷാ പേപ്പർ ചോർച്ച തടയാൻ ശക്തമായ പുതിയ നിയമം ഉടൻ വരുമെന്ന് വിദ്യാർത്ഥി പ്രതിഷേധക്കാർക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം വീഡിയോ സന്ദേശത്തിലൂടെ ഉറപ്പുനല്‍കിയിരുന്നു.
ചോദ്യപേപ്പർ ചോർച്ചയ്ക്ക് പിന്നില്‍ പ്രവർത്തിച്ചവരെ ശിക്ഷിക്കാൻ ഫാസ്റ്റ് ട്രാക്ക് കോടതികള്‍ പ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്കകമാണ് പ്രധാനമന്ത്രിയുടെ ഈ സന്ദേശമെത്തിയത്.







