ചെങ്ങന്നൂർ: ലഹരിക്കെതിരെ കേരള സർക്കാരുമായി ചേർന്ന് ചെങ്ങന്നൂർ ഡോ. കെ. എം. ചെറിയാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ ലഹരി ചികിത്സാവിഭാഗം നടപ്പിലാക്കിയ ഡോ. കെ.എം.സി തൂഫാൻ കെയർ പ്ലസിന്റെ ഉദ്ഘാടനം ആഭ്യന്തര മന്ത്രി ശ്രീ. രമേശ് ചെന്നിത്തല നിർവഹിച്ചു. സർക്കാരുമായി ചേർന്ന് കേരളത്തിലാകെ നടപ്പിലാക്കുന്ന തൂഫാൻ കെയർ ബോധവൽക്കരണ പദ്ധതിയായ ‘ബ്രിഡ്ജ്’ കാമ്പയ്നിനും തുടക്കം കുറിച്ചു.

കേരള സർക്കാരിന്റെ ഓപ്പറേഷൻ തൂഫാൻ പ്രൊജക്റ്റിന്റെ ഭാഗമായി ലഹരിക്ക് അടിമപെട്ടവർക്ക് ചികിത്സയോടൊപ്പം റീഹാബിലിറ്റേഷനും കൗൺസിലിങ്ങിനും ആശുപത്രി നേതൃത്വം നൽകുമെന്ന് മാനേജിങ് ഡയറക്റ്റർ റവ. ഫാ. ഡോ. അലക്സാണ്ടർ കൂടാരത്തിൽ പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ശ്രീ. സജി ചെറിയാൻ എം.എൽ.എ. അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ആലപ്പുഴ എസ്.പി. ശ്രീ. വിഷ്ണു റ്റി. കെ തൂഫാൻ പ്രൊജക്റ്റ് അവതരണം നടത്തി. മുൻ ചീഫ് സെക്രട്ടറി ശ്രീ. ജിജി തോംസൺ, ആശുപത്രി മെഡിക്കൽ സൂപ്രണ്ട് ഡോ. ഗീവർഗീസ് മാത്യു, സൈക്യാട്രിസ്റ്റ് ഡോ. റൂബൻ ജോൺ എന്നിവർ ചടങ്ങിൽ സംസാരിച്ചു. രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക നേതാക്കന്മാർ, വിദ്യാഭാസ സ്ഥാപനങ്ങൾ, സർക്കാർ സ്ഥാപനങ്ങൾ, സാമൂഹിക സന്നദ്ധ സംഘടനകൾ എന്നിവയുടെ പ്രതിനിധികൾ ചടങ്ങിൽ പങ്കെടുത്തു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക