സംസ്ഥാനത്തെ ബാര്‍ ഹോട്ടലുകളില്‍ കോടികളുടെ നികുതി വെട്ടിപ്പ് നടക്കുന്നതായി കണ്ടെത്തി. ജി എസ് ടി വിഭാഗം നടത്തിയ പരിശോധനയിലാണ് ഇക്കാര്യം കണ്ടെത്തിയത്.70.73 കോടിയുടെ വിറ്റവരവ് വെട്ടിപ്പും 7.06 കോടിയുടെ നികുതി വെട്ടിപ്പുമാണ് പ്രാഥമികമായി കണ്ടെത്തിയതെന്ന് ജി എസ് ടി കമ്മീഷണര്‍ അറിയിച്ചു.
റിട്ടേണുകള്‍ കൃത്യ സമയത്ത് സമര്‍പ്പിക്കാത്ത 38 ബാര്‍ ഹോട്ടലുകളിലായിരുന്നു പരിശോധന. വെള്ളിയാഴ്ച വൈകുന്നേരം മുതല്‍ ശനിയാഴ്ച പുലര്‍ച്ചെ വരെയായിരുന്നു ഓപ്പേറേഷൻ സ്റ്റോം ലൈറ്റ് എന്ന പേരില്‍ പരിശോധന നടത്തിയത്.
കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക.
Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക




