മലയിൻകീഴില്‍ 30 വയസുകാരിയായ വീട്ടമ്മയെ മരിച്ച നിലയില്‍ കണ്ടെത്തി. വിളവൂർക്കലില്‍ തെങ്ങത്താം കോഡ് ശിവ ശൈലത്തില്‍ വിഷ്ണുവിന്‍റെ ഭാര്യ കാവ്യയാണ് മരിച്ചത്.30 വയസായിരുന്നു. വൈകുന്നേരം 5:30 ഓടെ കുഞ്ഞിന് കുറുക്ക് കൊടുക്കാൻ എന്ന് പറഞ്ഞ് മുറിയില്‍ കയറി വാതില്‍ അടക്കുകയായിരുന്നു. പുറത്ത് കാണാത്തതിനെ തുടർന്ന് വിഷ്ണുവിന്‍റെ അമ്മ ശോഭന വാതില്‍ തട്ടിയെങ്കിലും കാവ്യ തുറന്നില്ല.
തുടർന്ന് നാട്ടുകാരെയും ബന്ധുക്കളെയും വിളിച്ചുവരുത്തി വാതില്‍ പൊളിച്ച് കയറുമ്പോഴേക്കും കാവ്യയെ ജനലില്‍ തൂങ്ങിയ നിലയില്‍ കാണുകയായിരുന്നു. ഉടൻതന്നെ ഇവരെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മാസങ്ങള്‍ക്ക് മുമ്പ് സാമ്പത്തിക ബാധ്യത മൂലം വിഷ്ണുവും കാവ്യയും ആറും രണ്ടും വയസുള്ള മക്കളുമൊത്ത് നാടുവിട്ടിരുന്നു തുടർന്ന് പോലീസ് ഇവരെ കണ്ടെത്തി തിരികെ വീട്ടിലെത്തിക്കുകയായിരുന്നു.
കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക.
Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക




