എസ്‌എൻഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പ്രതിയായമൈക്രോ ഫിനാൻസ് തട്ടിപ്പ് കേസില്‍ മുന്നറിയിപ്പുമായി ഹൈക്കോടതി.അന്വേഷണം പൂർത്തിയാക്കാൻ ഒരു മാസം കൂടി ഹൈക്കോടതി സമയം അനുവദിച്ചു. ഇത് അവസാന അവസരമെന്നാണ് കോടതിയുടെ മുന്നറിയിപ്പ്. അതേസമയം, കേസില്‍ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റണമെന്ന ഉപഹർജിയില്‍ പ്രോസിക്യൂഷൻ മറുപടി നല്‍കാൻ സാവകാശം തേടി.

എസ്പിഎസ് ശശിധരനെ മാറ്റണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഉപഹർജി. അന്വേഷണം അനന്തമായി നീണ്ടുപോകുന്നുവെന്നും അന്വേഷണം ശരിയായ ദിശയില്‍ അല്ലെന്നും ഹര്‍ജിയില്‍ ആക്ഷേപമുണ്ട്. അന്വേഷണത്തില്‍ കോടതി കൂടി അതൃപ്തി പ്രകടിപ്പിച്ച സാഹചര്യത്തിലാണ് കേസിലെ കക്ഷിയായ എം എസ് അനില്‍ ഹൈക്കോടതിയില്‍ ഹർജി നല്‍കിയത്. കേസില്‍ വെള്ളാപ്പള്ളിയെ പ്രതിയാക്കി ഒരു കേസിലാണ് അന്വേഷണം പൂർത്തിയാക്കിയത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

നേരത്തെയും കേസ് അന്വേഷണം വൈകുന്നതില്‍ ജസ്റ്റിസ് ബദറുദ്ദീൻ അദ്ധ്യക്ഷനായ ബെഞ്ച് വിമർശനം ഉന്നയിച്ചിരുന്നു. കേസില്‍ കഴിഞ്ഞ ഫെബ്രുവരിയില്‍ വെള്ളാപ്പള്ളി നടേശനെ വിജിലൻസ് വീട്ടിലെത്തി ചോദ്യം ചെയ്തിരുന്നു. 2016ലാണ് വി എസ് അച്യുതാനന്ദന്റെ പരാതിയില്‍ വെള്ളാപ്പള്ളി നടേശനെതിരെ കേസ് അന്വേഷണം തുടങ്ങിയത്. സ്ത്രീകളുടെ പേരില്‍ വ്യാജ പദ്ധതിയിലൂടെ പിന്നോക്ക വികസന കോർപ്പറേഷനില്‍ നിന്ന് എസ് എൻ ഡി ജി കോടികള്‍ വായ്പയെടുത്തതിലാണ് അഴിമതി ആരോപണം. സാമ്പത്തിക തിരിമറി ഗൂഢാലോചന എന്നിവയിലൂടെ 15 കോടി രൂപ തട്ടിച്ചെന്നാണ് വി എസ് അച്യുതാനന്ദന്‍ ആരോപിച്ചത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക