കേരളത്തില്‍ സിനിമാ ടിക്കറ്റ് നിരക്കുകള്‍ വർധിക്കാൻ സാധ്യത. ടിക്കറ്റ് നിരക്കില്‍ 5 രൂപ മുതല്‍ 15 രൂപ വരെ വർധനവുണ്ടാകുമെന്നാണ് സൂചനകള്‍ പുറത്തുവരുന്നത്.സർവീസ് ചാർജും സെസും പരിഷ്കരിക്കുന്നതിനായി സർക്കാർ നിയോഗിച്ച സമിതിയുടെ റിപ്പോർട്ട് ഈ ആഴ്ച തന്നെ സമർപ്പിക്കും.

നിലവിലെ സാമ്പത്തിക സാഹചര്യങ്ങള്‍ കണക്കിലെടുത്ത് സെസ് തുക വർധിപ്പിക്കണമെന്നാണ് സമിതിയുടെ പ്രധാന ശുപാർശ. സർവീസ് ചാർജ് പുതുക്കുന്ന കാര്യത്തില്‍ നേരത്തെ തന്നെ ധാരണയായിരുന്നു.സെസ് തുക വർധിപ്പിക്കുന്നതിലൂടെ ലഭിക്കുന്ന അധിക വരുമാനം ചലച്ചിത്ര മേഖലയിലെ കലാകാരന്മാരുടെ ക്ഷേമപ്രവർത്തനങ്ങള്‍ക്കായി വിനിയോഗിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സമിതി സമർപ്പിക്കുന്ന ശുപാർശകള്‍ കാര്യമായ ഭേദഗതികളില്ലാതെ തന്നെ സർക്കാർ അംഗീകരിക്കാനാണ് സാധ്യത. പുതിയ നിരക്കുകള്‍ നിലവില്‍ വരുന്നതോടെ സിനിമാ പ്രേമികള്‍ക്ക് ടിക്കറ്റിനായി അല്പം കൂടി അധികം പണം ചെലവാക്കേണ്ടി വരും. വരും ദിവസങ്ങളില്‍ ഇത് സംബന്ധിച്ച ഔദ്യോഗിക വിജ്ഞാപനം ഉണ്ടായേക്കും.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക