രാജ്യത്തെ നടുക്കിയ 2008-ലെ അഹമ്മദാബാദ് സ്ഫോടന പരമ്പരയില്‍ 38 ഭീകരർക്ക് പ്രത്യേക കോടതി വിധിച്ച വധശിക്ഷ ഗുജറാത്ത് ഹൈക്കോടതി ശരിവെച്ചു.കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട 11 പ്രതികളുടെ ശിക്ഷയും ഹൈക്കോടതി നിലനിർത്തി. വർഷങ്ങള്‍ നീണ്ടുനിന്ന വിചാരണയ്‌ക്കൊടുവിലുണ്ടായ വിധി ഭീകരവിരുദ്ധ പോരാട്ടത്തിന്റെ വിജയമാണ്.

2008 ജൂലൈ 26-ന് അഹമ്മദാബാദില്‍ ഏതാനും മിനിറ്റുകളുടെ ഇടവേളയില്‍ നടന്ന സ്ഫോടനങ്ങളില്‍ 56 പേർ കൊല്ലപ്പെടുകയും 200-ലധികം പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ആശുപത്രികള്‍, ബസുകള്‍, പൊതുസ്ഥലങ്ങള്‍ എന്നിവ ലക്ഷ്യമിട്ടായിരുന്നു സ്ഫോടനങ്ങള്‍ നടന്നത്. ഇസ്ലാമിക ഭീകര സംഘടനയായ ഹർക്കത്തുല്‍ ജിഹാദ് അല്‍ ഇസ്ലാമി (ഹുജി) ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

2022-ല്‍ പ്രത്യേക കോടതി 49 പ്രതികളെ കുറ്റക്കാരായി കണ്ടെത്തിയിരുന്നു. ഇതില്‍ 38 പേർക്കാണ് വധശിക്ഷയും 11 പേർക്ക് ജീവപര്യന്തം തടവും വിധിച്ചത്. ആ വിധിക്കെതിരായ അപ്പീലുകളും വധശിക്ഷ ശരിവെക്കണമെന്ന സംസ്ഥാന സർക്കാരിന്റെ ഹർജിയും പരിഗണിച്ചാണ് ഹൈക്കോടതി വിധി പ്രസ്താവിച്ചത്. നിയമപ്രകാരം സെഷൻസ് കോടതി വിധിക്കുന്ന വധശിക്ഷ ഹൈക്കോടതി ശരിവെച്ച ശേഷമാണ് നടപ്പാക്കാനാകുക.

സ്ഫോടനത്തില്‍ കൊല്ലപ്പെട്ട 56 പേരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം രൂപ വീതവും, പരിക്കേറ്റ 200-ലധികം പേർക്ക് ഒരു ലക്ഷം രൂപ വീതവും നഷ്ടപരിഹാരം നല്‍കാനും കോടതി വിധിച്ചു.

നിരോധിത സംഘടനയായ ഇന്ത്യൻ മുജാഹിദീൻ, സിമി (SIMI) എന്നിവയുമായുള്ള ബന്ധം ഉള്‍പ്പെടെ നിരവധി തെളിവുകള്‍ അന്വേഷണസംഘം കോടതിയില്‍ ഹാജരാക്കിയിരുന്നു. 35 എഫ്.ഐ.ആറുകള്‍, ആയിരക്കണക്കിന് രേഖകള്‍, നൂറുകണക്കിന് സാക്ഷിമൊഴികള്‍ എന്നിവ പരിശോധിച്ച ശേഷമാണ് കോടതി വിധി പുറപ്പെടുവിച്ചത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക