കോഴിക്കോട്-സുല്‍ത്താൻബത്തേരി റൂട്ടില്‍ സർവീസ് നടത്തുന്ന പ്രിയദർശിനി ബസില്‍ യാത്രക്കാരും ജീവനക്കാരും തമ്മില്‍ തർക്കവും വാക്കേറ്റവും.ബസ് മാറി കയറിയ മൂന്ന് സ്ത്രീകളാണ് ജീവനക്കാരുമായി പ്രശ്നമുണ്ടാക്കിയത്. തങ്ങള്‍ ഇറങ്ങേണ്ട സ്ഥലമല്ലെന്ന് മനസ്സിലായതോടെ ബസ് ഉടൻ നിർത്തണമെന്ന് ആവശ്യപ്പെട്ടായിരുന്നു തർക്കം ആരംഭിച്ചത്.

ജീവനക്കാർ ബസ് നിശ്ചിത സ്റ്റോപ്പില്‍ മാത്രമേ നിർത്താനാകൂവെന്ന് അറിയിച്ചതോടെയാണ് വാക്കേറ്റം രൂക്ഷമായത്. ഇതിനിടെ സ്ത്രീകള്‍ ബസിലെ ബെല്‍ വലിച്ച്‌ പൊട്ടിച്ചതായാണ് ആരോപണം. സംഭവത്തെ തുടർന്ന് ബസില്‍ യാത്ര ചെയ്തിരുന്ന മറ്റ് യാത്രക്കാരും പരിഭ്രാന്തരായി. വിവരം ലഭിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സംഭവത്തില്‍ യാത്രക്കാരായ മൂന്ന് സ്ത്രീകളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവരില്‍ നിന്ന് മൊഴിയെടുത്ത ശേഷം തുടർനടപടികള്‍ സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു. ബസിലെ സി.സി.ടി.വി ദൃശ്യങ്ങളും മറ്റ് തെളിവുകളും പരിശോധിച്ചാണ് സംഭവത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ അന്വേഷിക്കുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക