വീര്യംകുറഞ്ഞ മദ്യത്തിന് നികുതികുറച്ച് നിശ്ചയിച്ചതില്‍ നിന്ന് സർക്കാർ പിന്മാറണമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കർ മുസ്ല്യാർ.ഓപ്പറേഷൻ തൂഫാൻ നടത്തുന്നവർ വീര്യം കുറഞ്ഞ മദ്യം ഇറക്കുമതി ചെയ്യുന്നത് നടപ്പിലാക്കിയാല്‍ കുരങ്ങന് ഏണിവച്ച് കൊടുക്കുന്നതുപോലെ ആകുമെന്നും അദ്ദേഹം പറഞ്ഞു.
സമസ്ത സ്ഥാപിതദിന സമ്മേളനം ഉദ്‌ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.മദ്യം വിലകുറച്ചുകൊടുക്കാൻ അനുവദിക്കുന്നത് ലഹരി കച്ചവടക്കാർക്ക് വില്‍പ്പന കൂട്ടാനെ സഹായിക്കൂ. അതിനാല്‍ സർക്കാർ ആ നീക്കത്തില്‍ നിന്ന് പിന്മാറണം. കേരളത്തില്‍ മദ്യ നിരോധനം നടപ്പിലാക്കണം. എങ്കിലേ ഇവിടെ സമാധാനമുണ്ടാകൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക.
Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക




