തൊഴുവാനുരിലെ നിസ്‌കാരപ്പള്ളിയില്‍ നിന്ന് പട്ടാപ്പകല്‍ ഭണ്ഡാര പ്പെട്ടി കവര്‍ന്ന കുപ്രസിദ്ധമോഷ്ടാവിനെ വളാഞ്ചേരി പൊലിസ് പിടികൂടി.കല്‍പകഞ്ചേരി വര മ്പനാല്‍ സ്വദേശി കല്ലേങ്ങല്‍ ഷിഹാബുദ്ദീനെയാണ് പൊലീസ് സംഘം സാഹസികമായി അറസ്റ്റ് ചെയ്തത്. പൊലീസ് പിടികൂടുമെന്ന് ഉറപ്പായതിനാല്‍ തന്റെ കയ്യിലുള്ള ഫോണ്‍ ഉപേക്ഷിച്ച്‌ ഒളിവില്‍ കഴിയുകയായിരുന്നു ഷിഹാബുദ്ദീന്‍.

മൊബൈല്‍ ഫോണ്‍ പോലും ഉപയോഗിക്കാതെ ഒളിവില്‍ കഴിയുന്ന രീതിയായിരുന്നു പ്രതിയുടേതെന്ന് പൊലീസ് പറഞ്ഞു. അതിനാല്‍ ഫോണ്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണം പോലീസിന് സാധ്യമായിരുന്നില്ല. സി.സി.ടി.വി ദൃശ്യങ്ങളിലൂടെ ഇയാളുടെ യാത്രാവഴികളും നീ ക്കങ്ങളും കൃത്യമായി നിരീക്ഷിച്ചാണ് പ്രതിയെ പൊലീസ് വല യിലാക്കിയത്. കല്‍പകഞ്ചേരി സ്റ്റേഷനിലും ഇയാള്‍ക്കെതിരെ സമാനമായ നിരവധി കേസുകള്‍ നിലവിലുണ്ടെന്ന് പൊലീസ് അറിയിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അതേ സമയം തിരൂരില്‍ എംഡിഎംഎ വാങ്ങാന്‍ പള്ളിയിലെ പണം കവര്‍ന്ന കേസില്‍ 17കാരന്‍ അറസ്റ്റില്‍. തിരുന്നാവായ സലഫി മസ്ജി ദിലെ ഓഫീസ് മുറിയില്‍നിന്ന് 75,000 രൂപ കവര്‍ന്ന കേസിലാണ് തിരുന്നാവായ സ്വദേശിയെ തിരൂര്‍ പൊലീസ് അറസ്റ്റുചെയ്തത്. കഴിഞ്ഞ ദിവസം പകല്‍ 12നാണ് പ്രതി പള്ളിയി ലെത്തി പണം കവര്‍ന്നത്. സി സിടിവി ദൃശ്യങ്ങളില്‍നിന്ന് പ്രതിയെ തിരിച്ചറിയുകയായി രുന്നു. ചോദ്യംചെയ്യലില്‍ ഉപ യോഗിക്കാനും വില്‍ക്കാനുമായി മൂന്ന് ഗ്രാം എംഡിഎം എയും 10,000 രൂപക്ക് ഒരു മൊബൈല്‍ ഫോണും വാങ്ങിയതായി പ്രതി മൊഴി നല്‍കി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക