പാലത്തില്‍ നിന്ന് കല്ലടയാറ്റില്‍ ചാടി ജീവനൊടുക്കാൻ ശ്രമിച്ച തമിഴ്‌നാട് സ്വദേശി ജീവിതത്തിലേക്ക് വീണ്ടും കൈപിടിച്ച് ഓട്ടോറിക്ഷാ ഡ്രൈവർ.പുനലൂരിലാണ് സംഭവം. പുനലൂർ തൂക്കു പാലത്തിന് സമീപമുള്ള വലിയ പാലത്തില്‍ നിന്നും ആറ്റില്‍ ചാടാൻ ശ്രമിച്ചയാളെ പുനലൂരിലെ ഡ്രൈവറായ താജുദീനാണ് രക്ഷപെടുത്തിയത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം.
രാജപാളയം സ്വദേശിയും പുനലൂരിലെ ഹോട്ടല്‍ ജീവനക്കാരനുമായ യുവാവാണ് ശക്തമായ ഒഴുക്കുള്ള ആറ്റിലേക്ക് ചാടാൻ ശ്രമിച്ചത്.
കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക.
Whatsapp Group | Google News |Telegram Group
പാലത്തിന്റെ കൈവരിയില്‍ പിടിച്ചുകയറി ചാടാൻ ആയുന്നതിനിടെ കണ്ടുനിന്ന താജുദ്ദീൻ ഓടിയെത്തി യുവാവിന്‍റെ ഷർട്ടിന്‍റെ കോളറില്‍ പിടിച്ച് പാലത്തിലേക്ക് വലിച്ചിറക്കുകയായിരുന്നു. ഇയാളെ പോലീസ് സ്റ്റേഷനില്‍ ഹാജരാക്കിയ ശേഷം ജോലി ചെയ്യുന്ന ഹോട്ടലിലെ അധികൃതരുടെ സഹായത്തോടെ നാട്ടിലേക്ക് മടക്കിയയച്ചു.
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക





