ഇസ്ലാമിക് ഫ്രണ്ട്ലി ജിമ്മില്‍ അതി വിചിത്രമായ ന്യായീകരണവുമായി ജിമ്മിന്റെ ഉടമസ്ഥരില്‍ ഒരാളും പരിശീലകനുമായ പാലക്കാട് തണ്ണീർപ്പന്തല്‍ സ്വദേശി നവാസ് മുത്തു.ദീനികളായ മുസ്ലിങ്ങളുടെ ബുദ്ധിമുട്ടുകള്‍ കേട്ടാണ് ഇസ്ലാമിക് ഫ്രണ്ട്ലി ആരംഭിക്കുന്നതെന്നാണ് ഇയാളുടെ വാദം.
ജിം സ്ഥിതി ചെയ്യുന്ന പുതുനഗരം മേഖല മുസ്ലിം ഭൂരിപക്ഷ പ്രദേശമാണ്. ദീനികളായ ഒരുപാട് പേർ യൂണിസെക്സ് ജിമ്മുകളില്‍ പോകുന്നതിലും അവിടങ്ങളില്‍ പാട്ട് വയ്‌ക്കുന്നതിലും ബുദ്ധിമുട്ടുള്ളതായി പറഞ്ഞു. അതുകൊണ്ട് അത്തരക്കാർക്ക് വേണ്ടി ഒരു ജിം എന്നതാണ് താൻ ഉദ്ദേശിച്ചതെന്നും നവാസ് മുത്തു പറയുന്നു.
മതസൗഹാർദ്ദം തകർക്കാൻ അല്ല താൻ ശ്രമിച്ചത്. ഫ്രണ്ട്ലി എന്ന പദം കൊണ്ട് എല്ലാവരും സൗഹാർദമായി ജിമ്മില്‍ പങ്കെടുക്കാം എന്നാണ് താൻ ഉദ്ദേശിച്ചത്. ഇതര മതസ്ഥർക്ക് വരാൻ പാടില്ല എന്നില്ല. എല്ലാവർക്കും വരാം. 15 വർഷമായി മറ്റൊരാള്‍ നടത്തിയ ജിം അവർക്ക് നടത്താൻ കഴിയാതെ വന്നതോടെ താൻ വിലയ്‌ക്ക് വാങ്ങിയതാണ്. ഇക്കോ ഫ്രണ്ട്ലി എന്നു പറയുന്നതുപോലെയാണ് താൻ ഇസ്ലാമിക് ഫ്രണ്ട്ലി എന്നത് ഉദ്ദേശിച്ചതെന്നും ഇയാള്‍ വാദിക്കുന്നു.
പാലക്കാട് പുതുനഗരത്തിലാണ് നവാസ് മുത്തു ശരിയത്ത് ജിം ആരംഭിക്കുന്നത്. കേരളത്തിലെ ആദ്യത്തെ ഇസ്ലാമിക് ഫ്രണ്ട്ലി ജിം എന്ന അവകാശത്തോടെയാണ് ഇത് തുടങ്ങുന്നത്. നവാസ് തന്നെയാണ് ഇസ്ലാം ഫ്രണ്ട്ലി ജിം സ്ഥാപിക്കുന്ന വിവരം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്.
ഇസ്ലാമിക നിയമങ്ങള്‍ക്ക് അനുസരിച്ച് ആയിരിക്കും ജിം പ്രവർത്തിക്കുക. പാട്ട് ഉണ്ടാവില്ല. ഔറത്തുകള്‍ മറച്ചിരിക്കണം, അതായത് ഹിജാബ് അടക്കം ധരിച്ച് ശരീരം മുഴുവൻ മൂടിയായിരിക്കണം ജിമ്മില്‍ വർക്കൗട്ട് ചെയ്യേണ്ടത്. സ്ത്രീകളും പുരുഷന്മാരും ഒരുമിച്ച് ആയിരിക്കില്ല. സ്ത്രീകള്‍ക്കും പുരുഷന്മാർക്കും പ്രത്യേക സമയമായിരിക്കും എന്നും നവാസ് പറഞ്ഞിരുന്നു.





