ക്ഷാമബത്തയും കുടിശികയും ശന്പള പരിഷ്കരണ കമ്മീഷനും പ്രഖ്യാപിച്ച് ജീവനക്കാരുടെ അതൃപ്തി പരിഹരിക്കാനുള്ള സർക്കാരിന്റെ പ്രീണന നീക്കം ഫലപ്രാപ്തിയില്‍ എത്തിയില്ലെന്നാണ് സെക്രട്ടേറിയറ്റ് ഹൗസിംഗ് സഹകരണ സംഘം തെരഞ്ഞെടുപ്പു ഫലം തെളിയിക്കുന്നത്.2021 ല്‍ 20-40 വോട്ടിനു മാത്രം ജയിച്ച യുഡിഎഫ് അനുകൂല സഹകരണ ജനാധിപത്യ മുന്നണിയുടെ 11 സ്ഥാനാർഥികളും ഇത്തവണ എല്ലാ സീറ്റിലും 2000ത്തിലധികം ഭൂരിപക്ഷത്തോടെയാണ് വിജയിച്ചത്.
5500 ജീവനക്കാരുള്ള സംസ്ഥാന ഭരണസിരാകേന്ദ്രമായ സെക്രട്ടേറിയറ്റില്‍ ഏതാണ്ട് 5000 വോട്ടുകളാണ് പോള്‍ ചെയ്തത്. ഇതില്‍ 3479 വോട്ടുകള്‍ വരെ യുഡിഎഫ് അനുകൂല സ്ഥാനാർഥികള്‍ നേടി.
എല്‍ഡിഎഫ് അനുകൂല സഹകരണ മുന്നണി പാനല്‍ കനത്ത പരാജയമാണ് നേരിട്ടത്. സിപിഎം അനുകൂല മുന്നണിയുടെ കുറഞ്ഞ വോട്ട് 1258 ആണ്.കഴിഞ്ഞ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് എല്‍ഡിഎഫ് സ്ഥാനാർഥികള്‍ക്ക് 1900 വോട്ടുകള്‍ വരെ കുറഞ്ഞു.





