നിലവിളക്ക് കൊളുത്തിയതില്‍ മുസ്ലിംലീഗ് എംഎല്‍എ ഫാത്തിമ തഹിലിയയെ തിരുത്തി സമസ്ത. അനിസ്ലാമിക ആചാരങ്ങള്‍ വർജ്ജിക്കണമെന്നാണ് ആഹ്വാനം.സമസ്ത മുശാവറ യോഗത്തില്‍ വിഷയം ചർച്ചയായി.

പേരാമ്പ്രയിലെ റെസ്റ്റോറന്റ് നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തതാണ് വിവാദമായത്. ഫാത്തിമ തഹ്‍ലിയ നിലവിളക്ക് കൊളുത്തിയത് വിവാദമായിരുന്നു.ഇതരമതക്കാർ നിർവഹിക്കുന്ന ചടങ്ങുകളും ആചാരങ്ങളും വർജ്ജിക്കണം. ഒരു പ്രത്യേക മതചടങ്ങായി കാലങ്ങളായി അമുസ്ലിങ്ങള്‍ നടത്തിവരുന്ന കാര്യമാണ് നിലവിളക്ക് കൊളുത്തലെന്ന് കേന്ദ്ര മുഷവറ അംഗങ്ങള്‍ പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

നേരത്തെ നിലവിളക്ക് കൊളുത്തിയതില്‍ ഫാത്തിമ തഹ്‌ലിയയെ വിമർശിച്ചുകൊണ്ട് ഇസ്‌ലാമിക പണ്ഡിതൻ ഹുസൈൻ സലഫിയും വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ സംസ്ഥാന ജനറല്‍ സെക്രട്ടറി ടികെ അഷ്റഫും രംഗത്തെത്തിയിരുന്നു. ഫാത്തിമ നിലവിളക്ക് കൊളുത്തുന്ന ചിത്രം പുറത്തുവന്നതോടെ സമൂഹമാധ്യമങ്ങളിലും ചർച്ചയായിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക