ലോകകപ്പ് ഫുട്ബോള്‍ കളിക്കാന്‍ ഇത്തവണ മലയാളിയും. 26 അംഗ ഖത്തര്‍ ടീമിലാണ് കണ്ണൂര്‍ സ്വദേശിയായ തഹ്സിന്‍ മുഹമ്മദ് ജംഷീദ് ഇടം നേടിയത്.ഇതോടെ ലോകകപ്പ് ടീമില്‍ ഇടം നേടുന്ന ആദ്യ മലയാളിയായി തഹ്സിന്‍ മാറി. സാധ്യതാ ടീമിലുണ്ടായിരുന്ന തഹ്സിനുള്‍പ്പെടെ 26 അംഗ സ്ക്വാഡിനെ ഖത്തര്‍ പ്രഖ്യാപിച്ചു. ഖത്തര്‍ ലീഗ് ടീമായ അല്‍ ദുഹൈലിന്‍റെ ഭാഗമായ തഹ്സിന്‍ സ്റ്റാര്‍സ് ലീഗില്‍ കളിച്ച ആദ്യ ഇന്ത്യക്കാരന്‍ കൂടിയാണ്.

ചെറുപ്രായത്തില്‍ തന്നെ ഖത്തറിലെ യൂത്ത് ടീമുകളുടെ ഭാഗമായ താരം ദേശീയതലത്തില്‍ അണ്ടര്‍ 16, അണ്ടര്‍ 17, അണ്ടര്‍ 19 വിഭാഗങ്ങളിലും കളിച്ചു.ഇടതുവിങ്ങറായ തഹ്സിന്‍ പ്രതിരോധ നിരയെ കബളിപ്പിച്ച്‌ ഗോളടിക്കുന്നതിലും ഗോള്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്നതിലും മിടുക്കനാണ്. ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ അഫ്ഗാനിസ്ഥാനെതിരെ ആയിരുന്ന തഹ്സിന്‍റെ അന്താരാഷ്ട്ര അരങ്ങേറ്റം. ഇന്ത്യക്കെതിരായ മത്സരത്തില്‍ സ്ക്വാഡില്‍ ഉള്‍പ്പെടുത്തിയെങ്കിലും കളിച്ചിരുന്നില്ല. യോഗ്യതാറൗണ്ടില്‍ നിര്‍ണായകമായ അവസാന രണ്ടു മത്സരങ്ങളില്‍ തഹ്സിന്‍ ബൂട്ടണിഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഖത്തറില്‍ ചീഫ് അക്കൗണ്ടന്‍റായ തലശേരി സ്വദേശി ഹിബാസില്‍ ജംഷീദിന്‍റേയും വളപട്ടണം സ്വദേശിഷൈമയുടേയും രണ്ടാമത്തെ മകനാണ്. തഹ്സീന്‍ ജനിച്ചതും വളര്‍ന്നതുമെല്ലാം ഖത്തറിലാണ്. ജൂണ്‍ 11 മുതല്‍ അമേരിക്ക, മെക്സിക്കോ, കാനഡ എന്നിവിടങ്ങളില്‍ നടക്കുന്ന ലോകകപ്പില്‍ ഗ്രൂപ്പ് ബിയിലാണ് ഖത്തര്‍. ലോകകപ്പ് ടെലിവിഷനിലും നേരിട്ടും കണ്ടു ശീലിച്ച മലയാളികള്‍ക്ക് ഇത്തവണ പുല്‍മൈതാനത്ത് മലയാളി വിസ്മയം തീര്‍ക്കുമെന്നതാണ് പ്രതീക്ഷ.

ഗോള്‍കീപ്പർമാർ: സലാ സക്കറിയ (അല്‍-ദുഹൈല്‍), മഹ്മൂദ് അബുനാദ (അല്‍ റയ്യാൻ), മിഷാല്‍ ബർഷം (അല്‍-സദ്ദ്).

പ്രതിരോധനിരക്കാർ: ഹാഷ്മി ഹുസൈൻ (അല്‍ അറബി), അയൂബ് അലവി (അല്‍ ഗരാഫ), ബൗലം ഖൂഖി (അല്‍-സദ്ദ്), പെഡ്രോ മിഗുവേല്‍ (അല്‍-സദ്ദ്), ഈസ ലായെ (അല്‍ അറബി), ലൂക്കാസ് മെൻഡിസ് (അല്‍-വക്ര), സുല്‍ത്താൻ അല്‍-ബ്രേക്ക് (അല്‍-ദുഹൈല്‍), ഹൊമാം അല്‍-അമീൻ (കള്‍ച്ചറല്‍ ലിയോണസ).

മധ്യനിരക്കാർ: മുഹമ്മദ് അല്‍-മാനൈ (അല്‍ ഷമാല്‍), ജാസെം ജാബർ (അല്‍ അറബി), കരീം ബൂദിയാഫ് (അല്‍-ദുഹൈല്‍), അഹമ്മദ് ഫത്ഹി (അല്‍ അറബി), അബ്ദുല്‍അസീസ് ഹാതിം (അല്‍ റയ്യാൻ), ആസിം മദിബോ (അല്‍-വക്ര).

മുന്നേറ്റനിരക്കാർ: തഹ്സീൻ മുഹമ്മദ് (അല്‍-ദുഹൈല്‍), എഡ്മില്‍സണ്‍ ജൂനിയർ (അല്‍-ദുഹൈല്‍), അല്‍മോയസ് അലി (അല്‍-ദുഹൈല്‍), അക്രം അഫീഫ് (അല്‍-സദ്ദ്), മുഹമ്മദ് മുൻതാരി (അല്‍ ഗരാഫ), യൂസഫ് അബ്ദുല്‍ റസാഖ് (അല്‍-വക്ര), അഹമ്മദ് അലാ (അല്‍ റയ്യാൻ), ഹസ്സൻ അല്‍-ഹൈദോസ് (അല്‍-സദ്ദ്), അഹമ്മദ് അല്‍-ജനാഹി (അല്‍ ഗരാഫ).

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക