സംസ്ഥാനത്തെ സ്കൂളുകളില്‍ മൂന്ന് ദിവസം ആർത്തവ അവധി നടപ്പാക്കാനുള്ള സർക്കാർ തീരുമാനത്തെ സ്വാഗതം ചെയ്ത് കെഎസ്‍യു.മറച്ചുപിടിക്കാനും ലജ്ജിച്ച്‌ തലതാഴ്ത്താനും മാത്രമുള്ള മാറാവ്യാധിയല്ല ആർത്തവമെന്ന് കെഎസ്‍യു സംസ്ഥാന വൈസ് പ്രസിഡന്‍റ് ആൻ സെബാസ്റ്റ്യൻ പ്രതികരിച്ചു.

പനി വന്നാല്‍ അവധി എടുക്കാം, പക്ഷേ ചില പെണ്‍കുട്ടികള്‍ക്ക് അതികഠിനമായ ആർത്തവ വേദന ഉണ്ടാകുമ്പോള്‍ അവധി എടുക്കാനുള്ള അവകാശം നല്‍കിയാല്‍ അവർ അബലകളായി പോകും എന്നുപറയുന്നതിന്‍റെ യുക്തി എന്താണെന്നാണ് ആൻ ചോദിക്കുന്നത്. മാസത്തില്‍ മൂന്ന് ദിവസം എല്ലാ പെണ്‍കുട്ടികളും നിർബന്ധമായും അവധി എടുക്കണം എന്നർത്ഥമില്ല.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ആവശ്യമുള്ളവർക്ക് ഉപയോഗിക്കാനുള്ള ഒരു ഓപ്ഷൻ മാത്രമാണത്. സ്കൂളുകളിലെ നോട്ടീസ് ബോർഡില്‍ മെൻസ്ട്രല്‍ ലീവ് എടുത്തവരുടെ പേരും ക്ലാസും പ്രദർശിപ്പിക്കാനൊന്നും പോകുന്നില്ല. ‘എനിക്ക് ആവശ്യമില്ല’ എന്നതിനർത്ഥം നാട്ടില്‍ മറ്റാർക്കും ആവശ്യമില്ല എന്നല്ലെന്നും ആൻ പറഞ്ഞു.

കുറിപ്പിന്‍റെ പൂർണരൂപം

മെഡിക്കല്‍ സ്റ്റോറില്‍ നിന്ന് സ്റ്റേ ഫ്രീ മേടിച്ച്‌ ന്യൂസ്പേപ്പറില്‍ പൊതിഞ്ഞ് കള്ളക്കടത്ത് സാധനം പോലെ ഒളിച്ചും പാത്തും കടത്തിയിരുന്ന കാലമൊക്കെ കഴിഞ്ഞുപോയി. ആർത്തവം 10 വയസിനും 50 വയസ്സിനുമിടയിലുള്ള സ്ത്രീകള്‍ക്ക് ഉണ്ടാകുന്ന ജൈവികമായ പ്രക്രിയയാണെന്നും മാനവരാശിയുടെ നിലനില്‍പ്പ് തന്നെ ഈ ജൈവിക പ്രക്രിയയില്‍ ആണെന്നും ആ പ്രക്രിയ റെഗുലർ ആയി നടക്കുന്നില്ലെങ്കില്‍ ആണ് പ്രശ്നമെന്നും തിരിച്ചറിയുന്നവരുടെ കാലമാണിത്.

മറച്ചുപിടിക്കാനും ലജ്ജിച്ച്‌ തലതാഴ്ത്താനും മാത്രമുള്ള എന്തോ മാറാവ്യാധിയല്ല.പനി വന്നാല്‍ അവധി എടുക്കാം. മൈഗ്രെയ്ൻ വന്നാല്‍ അവധി എടുക്കാം. പക്ഷേ ചില പെണ്‍കുട്ടികള്‍ക്ക് മാസംതോറും അതികഠിനമായ ആർത്തവവേദന / അതല്ലെങ്കില്‍ മറ്റ് ബുദ്ധിമുട്ടുകള്‍ ഉണ്ടാകുമ്പോള്‍ അവധി എടുക്കാനുള്ള അവകാശം നല്‍കിയാല്‍ അവർ അബലകളായി പോകും എന്നുപറയുന്നതിന്റെ യുക്തി എന്താണ്?

എല്ലാ പെണ്‍കുട്ടികള്‍ക്കും ആർത്തവാവധി എന്നുപറയുമ്പോള്‍ മാസത്തില്‍ മൂന്ന് ദിവസം എല്ലാ പെണ്‍കുട്ടികളും നിർബന്ധമായും അവധി എടുത്തോളണം എന്നർത്ഥമില്ല. ആവശ്യമുള്ളവർക്ക് ഉപയോഗിക്കാനുള്ള ഒരു ഓപ്ഷൻ മാത്രമാണ്. സ്കൂളുകളിലെ നോട്ടീസ് ബോർഡില്‍ മെൻസ്ട്രല്‍ ലീവ് എടുത്തവരുടെ പേരും ക്ലാസും പ്രദർശിപ്പിക്കാനൊന്നും പോകുന്നില്ല. “എനിക്ക് ആവശ്യമില്ല” എന്നതിനർത്ഥം നാട്ടില്‍ മറ്റാർക്കും ആവശ്യമില്ല എന്നല്ല. ഒരു പൊതുനയം രൂപപ്പെടുത്തേണ്ടത് എല്ലാവരുടെയും അനുഭവം കണക്കിലെടുത്താണ്.

വൃത്തിയുള്ള ശൗചാലയങ്ങളും, നാപ്കിൻ വെൻഡിംഗ് മെഷീനുകളും, ആരോഗ്യസൗകര്യങ്ങളും അനിവാര്യമാണ്. പക്ഷേ അവയും ആർത്തവാവധിയും പരസ്പരം വിരുദ്ധമായ കാര്യങ്ങളല്ല. ഒരുമിച്ച്‌ നടപ്പിലാക്കപ്പെടേണ്ട കാര്യങ്ങളാണ്. സംസ്ഥാനത്തെ സ്കൂളുകളില്‍ മാസത്തില്‍ മൂന്ന് ദിവസം ആർത്തവ അവധി നല്‍കാനുള്ള തീരുമാനത്തെ കെഎസ്‍യു സ്വാഗതം ചെയ്യുകയാണ്.

സ്വകാര്യത നഷ്ടപ്പെടുമെന്നും നാണക്കേടാണെന്നും അധിക്ഷേപിക്കപ്പെടുമെന്നും പറയുന്നവർ മനസ്സിലാക്കേണ്ടത്- “Menstruation is not a taboo , Not a sin, but it’s a biological process”.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക