അന്യസംസ്ഥാന തൊഴിലാളികള്‍ വാടകയ്ക്ക് താമസിക്കുന്ന വീട്ടില്‍ അതിക്രമിച്ചു കയറി മർദ്ദിച്ചശേഷം കവർച്ച നടത്തിയ കേസില്‍ ആറുപേരെ ആലുവ പൊലീസ് അറസ്റ്റുചെയ്തു.എരുമത്തല ആലിങ്കല്‍ അനസ് (28), പെരുമ്പാവൂർ കാഞ്ഞിരക്കാട് റയോണ്‍പുരം പുന്നക്കല്‍ നൂഹ് (26), കരുനാഗപ്പള്ളി തൊടിയൂർ ഏണിക്കാട്ട് വീട്ടില്‍ വിനോദ്കുമാർ (35), കാഞ്ഞിരക്കാട് ചെറുവള്ളിക്കുടി ഹസൻ ( 25), മൂവാറ്റുപുഴ പേഴക്കാപ്പിള്ളി മൂസാരി മോലേത്ത് ഹിത്ബുള്ള ഷിയാസ് (21), പേഴക്കാപ്പിള്ളി കണ്ണേമ്പിള്ളിവീട്ടില്‍ ആഷിക് അലിയാർ (21) എന്നിവരാണ് പിടിയിലായത്.

തോട്ടുമുഖം ശിവഗിരി സ്കൂളിന് സമീപത്തെ വാടകവീട്ടില്‍ കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയാണ് സംഭവം. പെരുമ്പാവൂർ ഭാഗത്ത് ലഹരി വില്‍ക്കുന്ന അന്യസംസ്ഥാന തൊഴിലാളി ഇവിടെ വാടകയ്ക്ക് താമസിക്കുന്നുണ്ടെന്ന് പറഞ്ഞാണ് നാട്ടുകാർ എന്ന വ്യാജേന പ്രതികള്‍ അതിക്രമിച്ചു കയറിയത്. ഇവർ ലക്ഷ്യംവച്ചുവന്ന അസാം സ്വദേശി മാസങ്ങള്‍ക്കുമുമ്പ് ഇവിടുന്ന് പോയിരുന്നു. ലഹരിവസ്തുക്കള്‍ ഉണ്ടെങ്കില്‍ അതെടുത്ത് വില്പന നടത്തുകയായിരുന്നു പ്രതികളുടെ ലക്ഷ്യം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വീട്ടില്‍ ഉണ്ടായിരുന്നവരെ ആക്രമിക്കുകയും മൊബൈല്‍ഫോണുകള്‍ കവരുകയും ചെയ്തു. ഒരാളുടെ പോക്കറ്റില്‍നിന്ന് പണവും തട്ടിയെടുത്തു. ഇവർ കവർന്ന മൊബൈല്‍ഫോണുകള്‍ പെരുമ്പാവൂരിലെ കടകളില്‍ വിറ്റതായി പൊലീസിനോട് സമ്മതിച്ചു.

ഡിവൈ.എസ്.പി എൻ. ബാബുക്കുട്ടൻ, എസ്.ഐമാരായ ജോസി എം. ജോണ്‍സണ്‍, കെ.കെ. സജീഷ്, സി.പി.ഒമാരായ മാഹിൻഷാ അബൂബക്കർ, മുഹമ്മദ് അമീർ, ബെന്നി ഐസക്ക്, അരവിന്ദ് വിജയൻ, എം. ഷാഹിൻ എന്നിവരാണ് പ്രത്യേക അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്. പ്രതികളെ കോടതി റിമാൻഡ് ചെയ്തു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക