വിജയ് നായകനായി എത്തുന്ന തമിഴ് ചിത്രം ‘ജനനായകന്’ പ്രദര്‍ശനാനുമതി ലഭിക്കാത്തില്‍ ഏറെ നിരാശയിലാണ് ആരാധകര്‍.പൊങ്കലിന് തിയറ്ററുകളിലെത്തേണ്ടിയിരുന്ന സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാതിരുന്നതോടെയാണ് കോടതി കയറേണ്ടിവന്നത്.
സിനിമയ്ക്ക് നേരിട്ട സെന്‍സര്‍ കുരുക്കുകള്‍ ഇതുവരെ അഴിക്കാന്‍ സാധിച്ചിട്ടില്ല. സിനിമയുടെ ഒടിടി കരാറില്‍ നിന്ന് ആമസോണ്‍ പിന്മാറി എന്ന റിപ്പോര്‍ട്ടുകളും എത്തിയിരുന്നു.എന്നാല്‍, വിജയ് ചരിത്രവിജയം നേടി മുഖ്യമന്ത്രിയായതോടെ ജനനായകന്‍ വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്.ചിത്രത്തിന്റെ സെന്‍സര്‍ നടപടികള്‍ വേഗത്തിലാക്കാന്‍ നിര്‍മാതാവ് വെങ്കട് നാരായണന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്.ഇതിനിടെയാണ് ഒടിടി കരാറില്‍നിന്ന് പിന്മാറിയ ആമസോണ്‍ വീണ്ടും സിനിമ ഏറ്റെടുക്കാന്‍ തയാറായി എത്തിയിരിക്കുന്നത്.
ആദ്യം റൈറ്റ്‌സ് സ്വന്തമാക്കിയ ആമസോണ്‍ പ്രൈം അവരുടെ തുക 120 കോടിയില്‍ നിന്ന് 32 കോടിയിലേക്ക് താഴ്ത്തിയിരുന്നു.ഇപ്പോഴിതാ പഴയ അതേ തുക തരാമെന്ന് പറഞ്ഞ് ആമസോണ്‍ പ്രൈം വീണ്ടും രംഗത്തെത്തിയിരിക്കുകയാണ്.നെറ്റ്ഫ്‌ളിക്‌സും ജനനായകനെ സ്വന്തമാക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. 150 കോടിയ്ക്ക് വരെ സിനിമയുടെ റൈറ്റ് വിറ്റുപോകാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്.എച്ച്. വിനോദ് സംവിധാനം ചെയ്ത ജനനായകന്‍ ആദ്യദിനം വലിയ കളക്ഷന്‍ നേടുമെന്നാണ് കണക്കുകൂട്ടല്‍.
തെലുങ്കില്‍ ബാലയ്യ നായകനായ ഭഗവന്ത് കേസരി എന്ന ചിത്രത്തിന്റെ റീമേക്കാണ് ജനനനായകന്‍ എന്നാണ് ഇതുവരെയുള്ള വിവരം.ബോബി ഡിയോള്‍, പൂജാ ഹെഡ്ഗെ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോന്‍, നരേന്‍, പ്രിയാമണി, മമിതാ ബൈജു തുടങ്ങി വമ്പന്‍ താരനിരയാണ് ജനനായകനില്‍ അണിനിരക്കുന്നത്.സിനിമ ജനുവരി ഒമ്പതിന് പൊങ്കല്‍ റിലീസായി തിയറ്ററുകളിലെത്തുമെന്നാണ് ആദ്യം പ്രഖ്യാപിച്ചിരുന്നത്.എന്നാല്‍ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ ബോര്‍ഡ് വിസമ്മതിക്കുകയും തുടര്‍ന്ന് സിനിമയുടെ റിലീസ് അനിശ്ചിതത്വത്തിലാവുകയും ചെയ്യുകയായിരുന്നു.





