വി.ഡി. സതീശനെ മുഖ്യമന്ത്രിയായി അംഗീകരിച്ചതിന് പിന്നാലെ തൊടുപുഴയില്‍ പ്രകോപനപരമായ മുദ്രാവാക്യം മുഴക്കി പ്രകടനം നടത്തിയതിനെ തുടർന്ന് ഇടുക്കി ജില്ല മുസ്‌ലിം യൂത്ത് ലീഗ് കമ്മിറ്റിയെ സസ്‌പെൻഡ് ചെയ്തു.യൂത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ. ഫിറോസ് ഇക്കാര്യം വാർത്താക്കുറിപ്പിലൂടെ അറിയിച്ചു.

പാർട്ടിയുടെ അച്ചടക്കത്തിനും അന്തസ്സിനും നിരക്കാത്ത രീതിയിലും, പ്രകോപനപരമായും മുദ്രാവാക്യം മുഴക്കിയതിനും പ്രകടനം നടത്തിയതിനും ഇടുക്കി ജില്ല മുസ്‌ലിം യൂത്ത് ലീഗ് കമ്മിറ്റിയെ സസ്‌പെൻഡ് ചെയ്തെന്ന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി അറിയിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

നിയുക്ത മുഖ്യമന്ത്രിക്ക് അഭിവാദ്യമർപ്പിച്ച്‌ തൊടുപുഴയില്‍ മുസ്ലിം ലീഗിന്റെ പേരില്‍ നടന്ന പ്രകടനത്തിലെ മുദ്രാവാക്യങ്ങള്‍ പാർട്ടിയുടെ അന്തസ്സിനും പാരമ്പര്യത്തിനും നിരക്കുന്നതല്ലെന്നും ഇത്തരം തെറ്റായ പ്രവണതകളെ പാർട്ടി തള്ളിക്കളയുന്നതായും സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. പി.എം.എ സലാം അറിയിച്ചു. ആഹ്ലാദ പ്രകടനങ്ങള്‍ അതിര് കടക്കരുത് എന്ന് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ നേരത്തെ തന്നെ പാർട്ടി പ്രവർത്തകർക്ക് നിർദേശം നല്‍കിയതാണ്. അതിന് വിരുദ്ധമായി പ്രവർത്തിക്കുന്നത് ആരായാലും പാർട്ടി അംഗീകരിക്കില്ല. പ്രകടനം നടത്തിയവർ ആരൊക്കെയാണെന്ന് പരിശോധിച്ച്‌ ശക്തമായ നടപടി സ്വീകരിക്കുമെന്നും പി.എം.എ സലാം അറിയിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക