കേരളത്തിലെ അറബിക് റെസ്റ്റോറന്റുകളെ കുറിച്ച് എൻഐഎ അന്വേഷണം വേണമെന്ന ആവശ്യവുമായി ബി ജെ പി. അറബിക് റസ്റ്റോറൻറ്കള്‍ക്കെതിരെയാണ് വിദ്വേഷ നീക്കവുമായി ബി ജെ പി രംഗത്തെത്തിയത്.ഹോട്ടലുകളുടെ സാമ്പത്തിക സ്രോതസ്സും ദേശവിരുദ്ധ ബന്ധവും അന്വേഷിക്കണമെന്നാവശ്യപ്പെട്ടാണ് എൻ ഐക്ക് കത്ത് നല്‍കിയത്.
ബി ജെ പി തൃശൂർ ജില്ല ഇന്റലക്ച്വല്‍ സെല്‍ കണ്‍വീനർ പ്രസീത് ദാസ് ആണ് പരാതി നല്‍കിയത്. നോട്ട് നിരോധനത്തിനു ശേഷം തുടങ്ങിയ ഹോട്ടലുകളെ കുറിച്ച് അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക.
Whatsapp Group | Google News |Telegram Group
അതേസമയം, ഏതെല്ലാം ഹോട്ടലുകളിലാണ് അന്വേഷണം നടത്തേണ്ടതെന്ന് പരാതിയില്‍ പറയുന്നുണ്ട്. വിഷു ഉത്സവകാലത്ത് ക്രമസമാധാന പ്രശ്നങ്ങളില്‍ ഉള്‍പ്പെട്ടതായും പരിശോധനയ്ക്ക് വിധേയമാക്കാൻ ആവശ്യപ്പെട്ടതുമായ സ്ഥാപനങ്ങള്‍ താഴെ നല്‍കുന്നു.
- നദാവി മന്തി ഹൗസ് (തളിപ്പറമ്പ്)
- തലശ്ശേരി കിച്ചണ്‍ – കോഴിക്കോട് (ബീച്ച് റോഡ്)
- മന്തി മൻസില്‍ – കോഴിക്കോട്
- റയ്ദാൻ – വഴിക്കടവ്, എടക്കര
- മെഹർ മന്തി – ചേർത്തല
- അറേബ്യൻ മജ്‌ലിസ് – കോട്ടയ്ക്കല്‍
- ഗോ ഗ്രില്‍ – ഈരാറ്റുപേട്ട
- യമാമ ഷവായ – പെരിന്തല്‍മണ്ണ
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക





