ഫാ. ഡോ. അലക്സാണ്ടർ കൂടാരത്തിലിന് കനേഡിയൻ പ്രവാസി മലയാളി സ്നേഹ പുരസ്കാരം. ആരോഗ്യ-സാമൂഹിക മേഖലകളിൽ നൽകി വരുന്ന മികച്ച സംഭാവനകൾ പരിഗണിച്ചാണ് നാഷണൽ ഫെഡറേഷൻ ഓഫ് മലയാളി അസോസിയേഷൻസ് ഇൻ കാനഡഏർപ്പെടുത്തിയ ‘പ്രവാസി സ്നേഹ പുരസ്കാരം’ ചെങ്ങന്നൂർ ഡോ. കെ. എം. ചെറിയാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് മാനേജിംഗ് ഡയറക്ടർ റവ. ഫാ. ഡോ. അലക്സാണ്ടർ കൂടാരത്തിലിന് സമ്മാനിച്ചത്.
കേരളത്തിലെ ആരോഗ്യരംഗത്ത് നൂതന ചികിത്സാ സൗകര്യങ്ങൾ സാധാരണക്കാർക്ക് ലഭ്യമാക്കുന്നതിനൊപ്പം, പ്രവാസി മലയാളികളുടെ കുടുംബങ്ങൾക്ക് മികച്ച ചികിത്സാ സഹായം ഉറപ്പാക്കുന്നതിലും റവ. ഫാ. ഡോ. അലക്സാണ്ടർ കൂടാരത്തിൽ നടത്തുന്ന പ്രവർത്തനങ്ങൾ മാതൃകാപരമാണെന്ന് പുരസ്കാരം സമർപ്പിച്ചുകൊണ്ട് NFMAC പ്രസിഡന്റ് കുര്യൻ പ്രക്കാനം പ്രസ്താവിച്ചു.
കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക.
Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക




