നെട്ടയത്തെ ബിജെപി സംഘർഷത്തില്‍ കേസെടുത്ത് പൊലീസ് വട്ടിയൂർക്കാവ് പൊലീസ് ആണ് കേസെടുത്തത്. ആക്രമണത്തില്‍ പൊലീസുകാർക്ക് ഉള്‍പ്പെടെ പരുക്കേറ്റിരുന്നു.ആയുധങ്ങള്‍ ഉപയോഗിച്ച്‌ പൊലീസിനെ ആക്രമിക്കാൻ ശ്രമിച്ചത് ഉള്‍പ്പെടെ വകുപ്പുകള്‍ ചുമത്തിയാണ് കേസ്.

തിരുവനന്തപുരം നെട്ടയം മലമുകളിലാണ് ബിജെപി പ്രവർത്തകരും നാട്ടുകാരും തമ്മില്‍ ഏറ്റമുമുട്ടിയത്. ഉച്ചയോടെ ആരംഭിച്ച തർക്കം പരിഹരിക്കപ്പെടാതെ നീണ്ടുപോവുകയും രാത്രിയോടെ അത് കൂടുതല്‍ രൂക്ഷമാവുകയുമായിരുന്നു. ഈ സംഘർഷത്തിനിടയില്‍ ഉണ്ടായ കല്ലേറിലാണ് സ്ഥലത്തുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥന് മർദനമേല്‍ക്കുകയും തലയ്ക്ക് പരുക്കേല്‍ക്കുകയും ചെയ്തത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

നിലവില്‍ നെട്ടയത്തെ സാഹചര്യം സംഘർഷഭരിതമായി തുടരുന്നതിനാല്‍, ക്രമസമാധാനം ഉറപ്പുവരുത്തുന്നതിനായി വൻ പൊലീസ് സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. പൊലീസുകാർക്ക് പരിക്കേറ്റതോടെ കൂടുതല്‍ പൊലീസ് സ്ഥലത്തെത്തി ലാത്തിചാർജ്ജ് നടത്തി. ഇതേ തുടർന്ന് പ്രവർത്തകർ ചിതറിയോടി. പിന്നാലെയാണ് സംഘർഷാവസ്ഥക്ക് ചെറിയ തോതില്‍ അയവുണ്ടായത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക