2025ലെ സിവില്‍ സർവീസ് റാങ്ക് ജേതാക്കളുടെ പട്ടികയില്‍ 47 മലയാളികള്‍. ആദ്യ 50 റാങ്കുകാരില്‍ മലയാളികളില്ല.57-ാം റാങ്ക് നേടിയ തിരുവനന്തപുരം നരുവാമൂട് വെള്ളാപ്പള്ളി രോഹിണി ഭവനില്‍ ശ്രീജ ജെ.എസ് ആണ് മലയാളികളില്‍ മുന്നില്‍. 68-ാം റാങ്ക് നേടിയ കൊല്ലം ആശ്രാമം ഗാന്ധിനഗർ -82 നാരായണീയത്തില്‍ ആദിത്യ നാരായണ്‍. എച്ച്‌ രണ്ടാമതെത്തി. നൂറിനും ഇരുന്നൂറിനും ഇടയില്‍ ഒൻപത് മലയാളികളുണ്ട്.

തിരുവനന്തപുരം ആനയറ കല്ലുമ്മൂട് ശിവറാം ഗാർഡൻസ് ശാന്താ നിവാസില്‍ ഗോപിക. ബി (105), കാഴ്ചപരിമിതിയുള്ള കോഴിക്കോട് ചാത്തങ്ങാേട്ടുനട നല്ലംകുഴിയില്‍ വീട്ടില്‍ അജയ് ആർ. രാജ് (109), പെരുമ്പാവൂർ കോടനാട് ശ്രീദേവി വിലാസില്‍ വിനീത് ലോഹിതാക്ഷൻ (129), തൃശൂർ ചേറ്റുപുഴ വട്ടപ്പിള്ളി വീട്ടില്‍ ശ്രീലക്ഷ്‌മി വി.സി (133), തൃശൂർ ആറാട്ടുപുഴ മുള്ളോത്ത് വീട്ടില്‍ വിഷ്‌ണുപ്രിയ (149), തിരുവനന്തപുരം കണ്ണമ്മൂല വിദ്യാധിര‌ാജ റോഡ് കൃഷ്ണപ്രിയയില്‍ സൂര്യ വി.കെ (162), കോട്ടയം കാഞ്ഞിരം കൊക്കാട് ദിവ്യ. എസ് (166), കാസർകോട് നീലേശ്വരം കണ്‍മഷി വീട്ടില്‍ കാജല്‍ രാജു (167), കണ്ണൂർ പള്ളിക്കുന്ന് രാമത്തെരു ഓങ്കാറില്‍ നിതിൻ പ്രദീപ് (172) എന്നിവരാണ് ഇരുന്നൂറിനകത്ത് റാങ്ക് നേടിയവർ.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇരുന്നൂറിനും മുന്നൂറിനും ഇടയില്‍ ഒൻപതു മലയാളികളുണ്ട്. മുന്നൂറിനും അഞ്ഞൂറിനും ഇടയില്‍ പതിനാലു മലയാളികള്‍. തുടർന്നുള്ള റാങ്കുകളില്‍ 19 മലയാളികളും സ്ഥാനം പിടിച്ചു.

ഒന്നാം റാങ്ക് ഡോക്‌ടർക്ക്

ഒന്നാം റാങ്ക് നേടിയ അനുജ് അഗ്നിഹോത്രി എം.ബി.ബി.എസ് ബിരുദധാരിയാണ്. രാജസ്ഥാൻ റാവത്ത്ഭട്ട സ്വദേശി. രണ്ടാം റാങ്ക് തമിഴ്നാട് ഡിണ്ടിഗല്‍ ഡെപ്യൂട്ടി കളക്‌ടറും എൻജിനിയറിംഗ് ബിരുദധാരിയുമായ എം. രാജേശ്വരി സുവെയ്‌ക്കാണ് . മധുര സ്വദേശിനിയാണ്. 22 വയസുള്ള ചണ്ഡിഗർ സ്വദേശി ബി.കോം ബിരുദധാരി അകാൻഷ് ധുല്‍ മൂന്നാം റാങ്ക് നേടി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക