സമൂഹമാധ്യമങ്ങളിലെ നിറഞ്ഞു നില്‍ക്കുന്ന രണ്ടു പേരാണ് നാഗസൈരന്ധ്രിയും ബാബു സ്വാമിയും. ബാബു സ്വാമിയെ വാട്സാപ്പില്‍ ബ്ലോക്ക് ചെയ്തുവെന്ന് വെളിപ്പെടുത്തിയിരിക്കുകയാണിപ്പോള്‍ നാഗസൈരന്ധ്രി. റീലുകളിലൂടെയും ലൈവിലൂടെയും നേരത്തേ തന്നെ സമൂഹമാധ്യമങ്ങളില്‍ സുപരിചിതയാണ് നാഗ സൈരന്ധ്രി. ഇവരുടെ വാചകങ്ങള്‍ പലതും ട്രോളുകളായി ഉപയോഗിക്കാറുണ്ട്.

അടുത്തിടെ നാഗസൈരന്ധ്രിക്കൊപ്പം ഒരു പൊതു പരിപാടിയില്‍ പങ്കെടുത്തതോടെയാണ് ബാബു സ്വാമിയും വൈറലായത്. നാഗസൈരന്ധ്രി ബാബു സ്വാ‌മിയെ കുറിച്ച്‌ പറഞ്ഞത് സമൂഹമാധ്യമങ്ങളില്‍ വൈറലായി മാറിയിരുന്നു.അതിനു ശേഷമാണ് ബാബു സ്വാമി ചിറ്റൂർ തത്തമംഗലം നഗരസഭയിലെ സ്വീപ്പർ ജോലിക്കാരനാണെന്നും ബാക്കിയുള്ള സമയമാണ് ആത്മീയതയ്ക്കായി ചെലവഴിക്കുന്നതെന്നും പുറത്തു വന്നത്. അതോടെ ബാബു സ്വാമിയുടെ ആരാധകർ വർധിച്ചു. സോഷ്യല്‍മീഡിയയില്‍ വൈറലായതിനെക്കുറിച്ച്‌ ഒരു ചാലനില്‍ സംസാരിച്ചപ്പോള്‍ തന്‍റെ പേര് ബാബു സ്വാമി പറഞ്ഞില്ലെന്നാണ് നാഗസൈരന്ധ്രി ആരോപിക്കുന്നത്. ബാബു സ്വാമി ശുദ്ധപാവത്താനാണ് അതു കൊണ്ടാണ് വാട്സാപ്പില്‍ ബ്ലോക്ക് ചെയ്തതെന്നാണ് നാഗസൈരന്ധ്രി പറയുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മുൻപും ഇതു പോലുള്ള പരിപാടികളില്‍ ബാബു സ്വാമി പങ്കെടുത്തിട്ടുണ്ട്. എന്നാല്‍ അന്നൊന്നും ആരും ആ പേര് പറഞ്ഞിട്ടില്ല. താനാണ് ആ പേര് പറഞ്ഞതെന്നും തന്‍റെ അവതരണശൈലി കൊണ്ടാണ് അദ്ദേഹം വൈറലായതെന്നും ആ നന്ദി വേണമെന്നുമാണ് നാഗസൈരന്ധ്രി പറയുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക