ദേശീയപാതയില്‍ കല്ലമ്ബലം കടമ്ബാട്ട്കോണത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. കാറില്‍ ഉണ്ടായിരുന്ന യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു.പുലർച്ചെയായിരുന്നു സംഭവം.
മരണാനന്തര ചടങ്ങിന് ശേഷം തിരുവനന്തപുരത്തു നിന്ന് മടങ്ങുകയായിരുന്ന സംഘം സഞ്ചരിച്ച ക്വാളിസ് കാറാണ് അപകടത്തില്‍പ്പെട്ടത്. പഴയ വാഹനമായിരുന്നു. ബോണറ്റില്‍ നിന്ന് പുക ഉയർന്നതോടെ ഡ്രൈവർ വാഹനം നിർത്തി യാത്രക്കാരെ പുറത്തിറക്കി പരിശോധിച്ചപ്പോള്‍ മുൻഭാഗത്ത് തീപടർന്നായി കണ്ടു.പിന്നാലെ കാറിന് തീപിടിക്കുകയായിരുന്നു.
കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക.
Whatsapp Group | Google News |Telegram Group
വിവരമറിഞ്ഞ് നാവായികുളത്തുനിന്നുള്ള ഫയർഫോഴ്സ് സംഘമെത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്. ഡ്രൈവറുടെ സമയോചിതമായ ഇടപെടലുകൊണ്ട് വൻ അപകടം ഒഴിവാക്കുകയായിരുന്നെന്ന് നാട്ടുകാർ പറഞ്ഞു. കാറിലുണ്ടായിരുന്ന സ്ത്രീകള്‍ ഉള്‍പ്പെടെ നാലുപേരും സുരക്ഷിതരാണ്.
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക





