പുനലൂരില്‍ യുവാവിനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പുനലൂർ സ്വദേശി ഷിനുവാണ് മരിച്ചത്.കോളേജ് ജംഗ്‌ഷന് സമീപമുള്ള ഫ്ലാറ്റിന് ചേർന്നുള്ള തോട്ടിലാണ് മൃതദേഹം കണ്ടെത്തിയത്.
ഇന്ന് പുലർച്ചെയാണ് സംഭവം. മൃതദേഹത്തിന്റെ പല ഭാഗത്തും മുറിവേറ്റ പാടുകള്‍ ഉണ്ട്. കെവിൻ കൊലക്കേസില്‍ ഇയാളെ പൊലീസ് പ്രതി ചേർത്തിരുന്നെങ്കിലും കോടതി വെറുതെ വിട്ടിരുന്നു. എന്നാല്‍ ഇയാളുടെ മൂത്ത സഹോദരൻ ഷാനു കേസില്‍ പരോളിലാണ്.
കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക.
Whatsapp Group | Google News |Telegram Group
ഫ്ലാറ്റിന് മുകളില്‍ നിന്ന് മദ്യക്കുപ്പികളും, ഷിനു ഉപയോഗിച്ചിരുന്ന മൊബൈല്‍ ഫോണും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. മദ്യപിച്ചു ലക്കുകെട്ട് ഫ്ലാറ്റിന്റെ മുകളില്‍ നിന്ന് വീണതാകാം എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക





