രണ്ട് മക്കളെ കൊലപ്പെടുത്തിയ ഇന്ത്യൻ വനിത അമേരിക്കയില്‍ അറസ്റ്റില്‍. അമേരിക്കയിലെ ന്യൂജഴ്‌സിയിലാണ് സംഭവം.മുപ്പത്തഞ്ചുകാരിയായ പ്രിയദർശിനി നടരാജൻ ആണ് അറസ്റ്റിലായത്. ഇവരുടെ ഹില്‍സ്‌ബറോയിലെ വസതിയില്‍ അഞ്ചും ഏഴും വയസ്സുള്ള കുട്ടികളെ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. ഇതിനു പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് യുവതി പിടിയിലായത്. കൊലപാതകം, മാരകായുധം വെക്കല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് അറസ്റ്റ്.

ചൊവ്വാഴ്ച വൈകുന്നേരം ജോലി കഴിഞ്ഞ് വീട്ടിലെത്തിയ കുട്ടികളുടെ പിതാവാണ് അബോധാവസ്ഥയില്‍ മക്കളെ ആദ്യം കണ്ടത്. തുടർന്ന് 6.45ഓടെ പിതാവ് വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. ഷെല്‍ കോർട്ടിലെ വീട്ടിലെത്തിയ പൊലീസ് ഉദ്യോഗസ്ഥർ കിടപ്പുമുറിയില്‍ അനക്കമില്ലാത്ത നിലയിലുള്ള കുട്ടികളുടെ ജീവൻ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല. രണ്ട് കുട്ടികളും സംഭവസ്ഥലത്ത് വെച്ച്‌ തന്നെ മരിച്ചതായി പിന്നീട് സ്ഥിരീകരിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

തുടർന്ന് നടത്തിയ അന്വേഷമത്തിലാണ് പ്രിയദർശിനിയാണ് കുട്ടികളെ കൊലപ്പെടുത്തിയതെന്ന് വ്യക്തമായത്. ഇതോടെ യുവതിയെ അറസ്റ്റ് ചെയ്ത് സോമർസെറ്റ് കൗണ്ടി ജയിലിലേക്ക് മാറ്റി. സംഭവത്തില്‍ വിശദമായ അന്വേഷണം നടന്നുവരികയാണെന്ന് അധികൃതർ വ്യക്തമാക്കി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക