ട്രെയിനിലെ ടോയിലറ്റില്‍ നിന്നും വെള്ളം എടുത്ത് അത് ഉപയോഗിച്ച് ചായയുണ്ടാക്കി യാത്രക്കാർക്ക് നല്‍കുന്ന വീഡിയോകള്‍ വൈറലായതിന് പിന്നാലെ ശുചിത്വ പ്രശ്നം ഉന്നയിച്ച് ഇന്ത്യൻ റെയില്‍വേ.റെയിവേ സ്റ്റേഷനുകളിലെ ഭക്ഷണ വിതരണം നിർത്തിവച്ചിരുന്നു. ഇത് ദീർഘ -ഹ്രസ്വ ദൂര യാത്രക്കാരെ ഏറെ വലച്ചു.
ഇതിനൊരു പരിഹാരമെന്നവണ്ണമാണ് സ്വിഗ്ഗി, ബ്ലിക്കറ്റ്, സോമാറ്റോ തുടങ്ങിയ ഫുഡ് ഡെലിവറി ആപ്പുകള്‍ക്ക് റെയില്‍വേ സ്റ്റേഷനില്‍ ഭക്ഷണ വിതരണത്തിന് റെയില്‍വേ അനുമതി നല്‍കിയത്. എന്നാല്‍. ഇതുമൂലം വലിയ അപകടങ്ങള്‍ക്ക് സാധ്യതയുണ്ടെന്ന് സമൂഹ മാധ്യമ ഉപയോക്താക്കള്‍ ഒരു വീഡിയോയിലൂടെ ചൂണ്ടിക്കാണിക്കുന്നു.
ഞെട്ടിപ്പിക്കുന്ന വീഡിയോ
അനന്തപൂർ റെയിവേ സ്റ്റേഷനിലെത്തിയ പ്രശാന്തി എക്സ്പ്രസില്‍ ഭക്ഷണ വിതരണം ചെയ്ത ഒരു സ്വിഗ്ഗി ഡെലിവറി ഏജന്‍റിന് സംഭവിച്ച ഭയപ്പെടുത്തുന്ന അപകടത്തിന്‍റെ വീഡിയോ പങ്കുവച്ച് കൊണ്ടാണ് സമൂഹ മാധ്യമ ഉപയോക്താക്കള്‍ സുരക്ഷാ പ്രശ്നം ഉന്നയിച്ചത്. സ്റ്റേഷനില്‍ ഒന്നോ രണ്ടോ മിനിറ്റ് മാത്രമാണ് ട്രെയിനിന് സ്റ്റോപ്പുള്ളത്. ഇതിനിടെ ഒന്നാം ക്ലാസ് ഏസിയിലെ യാത്രക്കാരന് ഭക്ഷണം നല്‍കിയ ശേഷം ഇറങ്ങാൻ ശ്രമിക്കുകയായിരുന്നു സിഗ്ഗി ഏജന്‍റ്. ഇതിനിടെ ട്രെയിൻ മുന്നോട്ടെടുത്തിരുന്നു. പെട്ടെന്ന് തന്നെ വേഗം കൂടിയ ട്രെയിനില്‍ നിന്നും ഇറങ്ങാനുള്ള ശ്രമത്തിനിടെ സ്വിഗ്ഗി ഏജന്‍റ് നെഞ്ചടിച്ച് പ്ലാറ്റ്ഫോമിലേക്ക് വീഴുന്നു. ട്രെയിൻ അതിവേഗം മൂന്നോട്ട് കുതിക്കുന്നതിനിടെ സ്വിഗ്ഗി ഏജന്‍റെ എഴുന്നേല്‍ക്കാൻ ശ്രമിക്കുന്നതും വീഡിയോയില്‍ കാണാം.
ആരാണ് കുറ്റക്കാർ?
സ്വിഗ്ഗി വിതരണക്കാർക്ക് ട്രെയിനില്‍ ഭക്ഷണ വിതരണത്തിന് അനുമതി നല്‍കിയത് കൊണ്ട് മാത്രമായില്ലെന്നും ഇത്തരം അപകടങ്ങള്‍ ഒഴിവാക്കാൻ റെയില്‍വേ നടപടി എടുക്കണമെന്ന് സമൂഹ മാധ്യമ ഉപയോക്താക്കള്‍ ആവശ്യപ്പെട്ടു. ഇന്ത്യൻ ട്രെയിനുകള്‍ മണിക്കൂറുകള്‍ വൈകിയാണ് ഓടുന്നതെന്നും എന്തു കൊണ്ട് ടയർ 3 സ്റ്റേഷനുകളില്‍ അഞ്ച് മിനിറ്റ് സ്റ്റോപ്പ് അനുവദിച്ചു കൂടെന്നും ചില കാഴ്ചക്കാർ എഴുതി. ചെറിയ സമയമാത്രമുള്ളത് കൊണ്ട് സ്വിഗ്ഗി ഏജന്‍റിന് ചാടുകയല്ലാതെ മറ്റൊന്നും ചെയ്യാനില്ലെന്നും മറ്റൊരു കാഴ്ചക്കാരൻ എഴുതി. ഭക്ഷണം ഓർഡർ ചെയ്യുന്ന ഉപഭോക്താവിന് ഇത്തരം സന്ദർഭങ്ങളില്‍ വാതില്‍ക്കല്‍വരെ വന്നാലെന്തെന്ന് മറ്റൊരു കാഴ്ചക്കാരൻ ചോദിച്ചു. മനുഷ്യൻറെ ജീവനോളം വലുതല്ല ഒരു ഡെലിവറിയെന്നും യാത്രക്കാരനും റെയില്‍വേയും ഇത്തരം ദുരന്തങ്ങള്‍ തുല്യ കുറ്റക്കാരാണെന്നും മറ്റൊരു കാഴ്ചക്കാരനെഴുതി.





