ഡിസിസി അദ്ധ്യക്ഷൻ എ തങ്കപ്പനെതിരെ പ്രത്യക്ഷപ്പെട്ട പോസ്റ്ററുകള്‍ക്കെതിരെ പരാതി നല്‍കി കോണ്‍ഗ്രസ്.എസ്‌പിക്കാണ് ഡിസിസി പരാതി നല്‍കിയത്. പാർട്ടിയെയും തങ്കപ്പനെയും സോഷ്യല്‍ മീഡിയയില്‍ വ്യക്തിഹത്യ നടത്തുകയെന്ന ലക്ഷ്യത്തോടെ നഗരത്തിലെ വിവിധ ഭാഗങ്ങളില്‍ പോസ്റ്റർ പതിച്ച സാമൂഹ്യവിരുദ്ധർക്കെതിരെ നടപടി സ്വീകരിക്കണമെന്നാണ് പരാതിയില്‍ പറയുന്നത്.

എതിർരാഷ്ട്രീയ ചേരിയിലുള്ളവരാണ് പോസ്റ്ററുകള്‍ക്ക് പിന്നിലെന്നാണ് പരാതിയിലുള്ളത്. തിരഞ്ഞെടുപ്പ് ലക്ഷ്യം വച്ച്‌ കോണ്‍ഗ്രസിനേയും പാർട്ടി പ്രസിഡന്റിനെയും അപകീർത്തിപ്പെടുത്താനുള്ള നീക്കം നടത്തുന്നവരെ കണ്ടെത്തണമെന്നും നടപടി സ്വീകരിക്കണമെന്നും പരാതിയില്‍ ഡിസിസി ആവശ്യപ്പെട്ടിട്ടുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സ്വന്തം ഭാര്യ പോലും വോട്ട് ചെയ്യാത്ത തങ്കപ്പന് സീറ്റ് നല്‍കരുതെന്നാണ് പോസ്റ്ററിലുള്ളത്. കഴിഞ്ഞ ദിവസം പാലക്കാട് നിയമസഭാ മണ്ഡലത്തില്‍ നിന്നും എ തങ്കപ്പനെ മത്സരിപ്പിക്കണമെന്ന ആവശ്യം കോണ്‍ഗ്രസിലെ ഭൂരിഭാഗം നേതാക്കളും ഉയർത്തിയിരുന്നു. ഇക്കാര്യം കേരളത്തിന്റെ ചുമതലയുള്ള ദീപദാസ് മുൻഷിയെ അറിയിക്കുകയും ചെയ്തിരുന്നു. പാലക്കാട് വീണ്ടും മത്സരിക്കാൻ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ കരുക്കള്‍ നീക്കുന്നതിനിടെയാണ് എ തങ്കപ്പൻ മത്സരിക്കണമെന്ന നിലപാടില്‍ ജില്ലാ കോണ്‍ഗ്രസ് മുന്നോട്ട് വരുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക