അഗളി പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പ് ദിവസത്തില്‍ നടന്ന വഞ്ചനയും അട്ടിമറിയും ഒരിക്കലും അംഗീകരിക്കാനാവില്ലെന്ന് സിറോ മലബാർ സഭയുടെ അട്ടപ്പാടി സെഹിയോൻ ധ്യാന കേന്ദ്രത്തിന്റെ സ്ഥാപക ഡയറക്ടറായ ഫാദർ സേവ്യർ ഖാൻ വട്ടയില്‍.അട്ടപ്പാടിയിലെ ഇടതുപക്ഷ പാർട്ടികള്‍ അക്ഷരാർത്ഥത്തില്‍ ഞെട്ടിച്ചു. തത്വസംഹിതകള്‍ കാറ്റില്‍ പറത്തി. ജനാധിപത്യ മര്യാദകള്‍ തകിടം മറിച്ചുവെന്നും ഫാദർ സേവ്യർ ഖാൻ ഫെയ്സ്ബുക്കില്‍ കുറിച്ചു.
നന്മയെ തിന്മ എന്നും തിന്മയെ നന്മ എന്നും വിളിക്കരുത്. ജനാധിപത്യ വിശ്വാസികളായ മലയാളികളുടെ മുന്നില്‍ അട്ടപ്പാടിക്കാരുടെ തല താഴ്ന്നു പോയി. ഒരു പാർട്ടിയുടെ ചിഹ്ന ത്തില്‍ ജയിച്ച ഒരു മെമ്ബർ ഉറങ്ങി എഴുന്നേറ്റപ്പോള്‍ മറ്റൊരു പാർട്ടിയുടെ പ്രസിഡന്റ് സ്ഥാനാർഥിയായത് വഴി സമൂഹത്തിലുണ്ടാകുന്ന അപചയം എല്ലാവരെയും വേദനിപ്പിക്കണം. നമ്മുടെ കണ്‍മുൻപില്‍ നടക്കുമ്ബോള്‍ ഇതെല്ലാം കണ്ടിട്ട് നാം മിണ്ടാതിരുന്നാല്‍ നമ്മുടെ മനസാക്ഷിയുടെ മുൻപിലും ദൈവത്തിന്റെ മുൻപിലും നാം തെറ്റു ചെയ്യുന്നുവെന്നും ഫാദർ സേവ്യർ ഖാൻ വട്ടയില്‍.





