അഴിക്കോട് ബീച്ചില്‍ അവധി ആഘോഷിക്കാനെത്തിയതാണ് ഈ കക്ഷി. എന്നാല്‍ ആളിപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറല്‍ ആണ്.വിആർ ഹെഡ്സെറ്റ് (Virtual Reality Headset) വെച്ച് കുട്ടി കണ്ട ദൃശ്യം ഏതാണെന്ന് അറിയില്ല. പക്ഷേ ചെക്കനെ ഒരു സ്ത്രീ നന്നായി പേടിപ്പിച്ചിട്ടുണ്ട്. അത് എങ്ങനെ മനസിലായി എന്നല്ലേ?
അഴിക്കോട് ബീച്ചിലെ ആഘോഷങ്ങള്‍ക്കിടയില്‍ വിആർ ഹെഡ്സെറ്റ് അനുഭവം അറിയാനുള്ള അവസരവും ഉണ്ടായിരുന്നു. ഇവിടെ ഒരു പയ്യൻ വിആർ ഹെഡ്സെറ്റിലൂടെയുള്ള ദൃശ്യങ്ങള്‍ കണ്ട് പേടിച്ച് വിറച്ച് പോ തള്ളച്ചി, ചവിട്ടും എന്നെല്ലാം കരഞ്ഞുകൊണ്ട് പറയുകയാണ്. ചുറ്റും ആള്‍ക്കൂട്ടവും ഉണ്ട്.
എന്തായാലും ഏതാനും മണിക്കൂറുകള്‍ കൊണ്ട് തന്നെ സമൂഹമാധ്യമങ്ങളില്‍ 10 ലക്ഷത്തിന് മുകളില്‍ ആളുകള്‍ ഈ വിഡിയോ കണ്ടുകഴിഞ്ഞു. ഇത്രയ്ക്ക് പേടിക്കാൻ ഒന്നുമില്ല. ഇത് ഇവന്റെ ഓവർ ആക്ടിങ് ആണെന്ന് പറയുന്നവർ ഉണ്ട്. ഇത് ഇവന്റെ അഭിനയം ആണെങ്കില്‍ ഇവന് ഒരു അവാർഡ് കൊടുക്കണം എന്നാണ് കമന്റുകള്‍.





