പെരുമ്ബാവൂരിലെയും പരിസര പ്രദേശങ്ങളിലെയും കെട്ടിട നിർമ്മാണം നടക്കുന്ന സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച്‌ മോഷണം നടത്തുന്ന രണ്ട് പേർ പിടിയില്‍.അസം സ്വദേശികളായ സൈഫുള്‍ ഇസ്‌ലാം, മിനാറുല്‍ ഇസ്ലാം എന്നിവരെയാണ് പെരുമ്ബാവൂർ പൊലീസ് അറസ്റ്റ് ചെയ്തത്. കോണ്‍ക്രീറ്റു കമ്ബികളും, വലിയ കെട്ടിടങ്ങളില്‍ എർത്തിങ്ങിന് ഉപയോഗിക്കുന്ന ചെമ്ബ് കമ്ബികളുമാണ് പ്രതികള്‍ മോഷ്ടിച്ചിരുന്നത്.

മോഷണ സാധനങ്ങള്‍ പ്രതികള്‍ പിന്നീട് ആക്രി കടകളില്‍ വില്പന നടത്തുകയായിരുന്നു പതിവ്. കഴിഞ്ഞദിവസം ആക്രിക്കടകളിലും ഇവർ മോഷണം നടത്തി. ഇതിനിടെ കെഎസ്‌ആർടിസി സ്റ്റാന്റിന് സമീപത്തുള്ള കെട്ടിടത്തില്‍ നിന്ന് എർത്തിങ്ങിന് ഉപയോഗിക്കുന്ന ചെമ്ബ് കമ്ബിയും വാഹന പാർക്കിംഗിലെ ഇരുമ്ബ് ബോർഡുകളും പ്രതികള്‍ മോഷ്ടിച്ചിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

തുടർന്നുള്ള അന്വേഷണത്തിലാണ് പ്രതികളെ പെരുമ്ബാവൂർ ടൗണില്‍ നിന്നും വെള്ളിയാഴ്ച രാത്രി പൊലീസ് പിടികൂടിയത്. അതേസമയം മിനാറുല്‍ ഇസ്ലാം ഇതിനുമുമ്ബും സമാനമായ കേസില്‍ അറസ്റ്റിലായിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. പെരുമ്ബാവൂർ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തിരിക്കുകയാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക