പോലീസ് ആണെന്ന് പറഞ്ഞ് വിനോദ സഞ്ചാരികളായവരില്‍ നിന്ന് ഭീഷണിപ്പെടുത്തി പണം കവർന്ന കേസില്‍ മലയാളിയടക്കം രണ്ടുപേർ ഭുവനേശ്വറില്‍ പിടിയില്‍.സ്വകാര്യ നിമിഷങ്ങള്‍ അറിയാതെ ക്യാമറയില്‍ പകർത്തുകയും പിന്നീട് സഞ്ചാരി ജോഡികളെ സമീപിച്ച്‌ ഭീഷണിപ്പെടുത്തിയുമായിരുന്നു പണം കവർന്നത്.

എസ് ഐയും കോണ്‍സ്റ്റബിളും ആണെന്ന് അവകാശപ്പെട്ടായിരുന്നു ഭീഷണി.പത്തനംതിട്ട സ്വദേശിയായ 41 വയസ്സുള്ള ജോസഫ് എം.ഇ, ഭുവനേശ്വർ സ്വദേശി ജിതേന്ദ്ര സമന്ത്രയ് (50) എന്നിവരാണ് പിടിയിലായത്.ഖാണ്ഡഗിരി, ഉദയഗിരി മലനിരകളിലെ ഗുഹകളും ചരിത്ര കേന്ദ്രങ്ങളും സന്ദർശിക്കുന്നവരെയാണ് ഇവർ ഭീഷണിപ്പെടുത്തിയത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പൊലീസ് വേഷത്തില്‍ ചില ആളുകള്‍ സഞ്ചാരികളില്‍ നിന്ന് പണം തട്ടുന്നുണ്ടെന്ന വിവരത്തെ തുടർന്നാണ് പൊലീസ് അന്വേഷണം നടത്തി ഇവരെ പിടി കൂടുന്നത്. പ്രതികളുടെ മൊബൈല്‍ ഫോണുകളില്‍ നിന്ന് നിരവധി ദമ്ബതികളുടെ അടുപ്പമുള്ള ഫോട്ടോകളും വീഡിയോകളും പൊലീസ് കണ്ടെത്തിയിട്ടുണ്ട്

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക