സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും മെഡിക്കല്‍ ഇന്‍ഷുറന്‍സ് പദ്ധതിയുടെ (മെഡിസെപ്) പ്രീമിയം തുക വർധിപ്പിച്ചു. സംസ്ഥാന ധനകാര്യ വകുപ്പ് ഇതുസംബന്ധിച്ച ഉത്തരവിറക്കി. ഇൻഷുറൻസ് പ്രീമിയം മാസം 500 രൂപയില്‍ നിന്ന് 810 ആയി വർധിപ്പിച്ചു. മാസം 310 രൂപയുടെ വർധനവാണുണ്ടായത്.
ഒരു വർഷം 8237 രൂപയും ജിഎസ്ടിയും പ്രീമിയം തുകയായി നല്‍കണം. പെൻഷൻകാർക്ക് പ്രീമിയം തുക പെൻഷൻ തുകയില്‍ നിന്ന് ഈടാക്കും. ഇതിനെ നിയമപരമായി നേരിടാൻ പ്രതിപക്ഷ സർവീസ് സംഘടനകള്‍ തീരുമാനിച്ചതായാണ് വിവരം. എയിഡഡ് ടീച്ചേഴ്സ് ഹയർസെക്കന്ററി അസോസിയേഷൻ ഹൈക്കോടതിയെ സമീപിച്ചു.
കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക.
Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക





