ദിലീപ് ചിത്രം ‘ഭ.ഭ.ബ’യ്ക്കു ബോക്‌സ്‌ഓഫീസില്‍ അടിതെറ്റുന്നു. മൂന്നാം ദിനമായ ഇന്നലെ (ശനി) ചിത്രത്തിന്റെ കളക്ഷന്‍ ആദ്യദിനത്തേക്കാള്‍ 50 ശതമാനം ഇടിഞ്ഞതായാണ് കണക്കുകള്‍. ബുക്ക് മൈ ഷോയില്‍ ഇന്നും (ഞായര്‍) ടിക്കറ്റ് ബുക്കിങ് മന്ദഗതിയിലാണ് പുരോഗമിക്കുന്നത്.

ആദ്യദിനം 7.20 കോടിയാണ് ‘ഭ.ഭ.ബ’ ഇന്ത്യന്‍ ബോക്‌സ്‌ഓഫീസില്‍ നിന്ന് നേടിയത്. രണ്ടാം ദിനമായ വെള്ളിയാഴ്ച 3.30 കോടിയായി കുറഞ്ഞു. മൂന്നാം ദിനമായ ഇന്നലെ (ശനി) ഇത് 3.20 കോടിയായി പിന്നെയും ഇടിഞ്ഞു. ദിലീപിനൊപ്പം മോഹന്‍ലാല്‍ എത്തിയിട്ടും ‘ഭ.ഭ.ബ’യ്ക്കു ബോക്‌സ്‌ഓഫീസില്‍ പിടിച്ചുനില്‍ക്കാന്‍ കഴിയുന്നില്ല. ചിത്രത്തിന്റെ ഇതുവരെയുള്ള ഇന്ത്യ നെറ്റ് കളക്ഷന്‍ 13 കോടിയായിട്ടുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വേള്‍ഡ് വൈഡായി 14.82 കോടിയാണ് ‘ഭ.ഭ.ബ’ ആദ്യദിനം കളക്‌ട് ചെയ്തത്. മമ്മൂട്ടി ചിത്രം ‘കളങ്കാവല്‍’ ആദ്യദിനം വേള്‍ഡ് വൈഡായി 15.66 കോടി കളക്‌ട് ചെയ്തിരുന്നു. ദിലീപിനൊപ്പം മോഹന്‍ലാല്‍ എത്തിയിട്ടും ‘ഭ.ഭ.ബ’യ്ക്കു കളങ്കാവല്‍ മറികടക്കാന്‍ സാധിച്ചിട്ടില്ല. വന്‍ മുതല്‍മുടക്കില്‍ ഒരുക്കിയിരിക്കുന്ന ‘ഭ.ഭ.ബ’ സാമ്ബത്തികമായി ലാഭമാകണമെങ്കില്‍ 60 കോടിക്കു മുകളിലെങ്കിലും കളക്‌ട് ചെയ്യണം.

നവാഗതനായ ധനഞ്ജയ് ശങ്കര്‍ സംവിധാനം ചെയ്ത ‘ഭ.ഭ.ബ’യ്ക്കു ആദ്യദിനം മുതല്‍ നെഗറ്റീവ് അഭിപ്രായങ്ങളാണ് ലഭിക്കുന്നത്. പ്രേക്ഷകരില്‍ നിന്ന് മോശം അഭിപ്രായം ലഭിച്ചതും ബുക്ക് മൈ ഷോയില്‍ റേറ്റിങ് വലിയ രീതിയില്‍ കുറഞ്ഞതും ചിത്രത്തിന്റെ ബോക്‌സ്‌ഓഫീസ് പ്രകടനത്തെ സാരമായി ബാധിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക