രാജ്യത്തെ ടെലികോം സേവനദാതാക്കളുടെ അടുത്തഘട്ട മൊബൈല്‍ റീചാര്‍ജ് നിരക്കു വര്‍ധന ഉടന്‍ ഉണ്ടാകുമെന്ന് റിപ്പോര്‍ട്ട്. 2026ല്‍ ടെലികോം കമ്ബനികളില്‍ നിന്ന് നിരക്കു വര്‍ധന പ്രതീക്ഷിക്കണമെന്ന് ആഗോള നിക്ഷേപ സ്ഥാപനമായ മോര്‍ഗന്‍ സ്റ്റാന്‍ലിയാണ് മുന്നറിയിപ്പ് നല്‍കുന്നത്. റിലയൻസ് ജിയോ, ഭാരതി എയർടെല്‍, വൊഡഫോണ്‍ ഐഡിയ തുടങ്ങീ സ്വകാര്യ വമ്ബൻമാരുടെ പ്രീപെയിഡ്, പോസ്റ്റ് പെയിഡ് പ്ലാനുകളുടെ നിരക്കുകള്‍ വര്‍ധിക്കുമെന്നു റിപ്പോര്‍ട്ട് കൂട്ടിച്ചേര്‍ക്കുന്നു.

സ്വകാര്യ ടെലികോം സേവനദാതക്കളുടെ നിരക്കു വര്‍ധന രാജ്യത്തെ സാധാരണക്കാരുടെ ബജറ്റ് താളം തെറ്റിച്ചേക്കാം. നിലവില്‍ രാജ്യത്ത് മൊബൈല്‍ ഏറ്റെടുക്കല്‍ നിരക്കു കുത്തനെ വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. വീട്ടിലെ അംഗങ്ങള്‍ എല്ലാവരും തന്നെ ഇന്ന് മൊബൈല്‍ ഉപയോഗിക്കുന്ന സ്ഥിതിവിശേഷമുണ്ട്. ബഹുഭൂരിപക്ഷവും ഒന്നിലധികം സിമ്മുകളും ഉപയോഗിക്കുന്നു. ഇത്തരക്കാരെ സംബന്ധിച്ച്‌ നിരക്കു വര്‍ധന വലിയ തലവേദന ആയേക്കാം. മോര്‍ഗന്‍ സ്റ്റാന്‍ലിയുടെ വിലയിരുത്തലില്‍ ആസന്നമായ നിരക്കു വര്‍ധന 16 -20% വരെ ആയിരിക്കും. അതായത് ഉദാഹരണത്തിന് നിലവില്‍ 100 രൂപയ്ക്ക് ലഭ്യമായ ഒരു ടെലികോം സേവനത്തിന് അധികം വൈകാതെ 120 രൂപയിലേയ്ക്ക് എത്തും. 4ജി, 5ജി പ്ലാനുകളുടെ നിരക്കുകളില്‍ ഈ കയറ്റം ഉണ്ടാകുമെന്നും റിപ്പോര്‍ട്ട് കൂട്ടിച്ചേര്‍ക്കുന്നു. മുമ്ബ് നിരക്കു വര്‍ധന നേര്‍ത്തതായിരിക്കുമെന്ന് വിലയിരുത്തിയിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

എന്നാല്‍ നിലവിലെ റിപ്പോര്‍ട്ടുകള്‍ ഇതിന്റെ മൂര്‍ച്ഛ കൂടുമെന്ന സൂചന നല്‍കുന്നു.നിരക്കു വര്‍ധനകള്‍ക്കൊപ്പം ചെറു മൂല്യമുള്ള പ്രീപെയിഡ്, പോസ്റ്റ് പെയിഡ് പ്ലാനുകള്‍ അപ്രത്യക്ഷമാകാനുള്ള സാധ്യതയും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഇത് ഉയര്‍ന്ന മൂല്യമുള്ള പ്ലാനുകള്‍ തെരഞ്ഞെടുക്കാന്‍ ഉപയോക്താക്കളെ നിര്‍ബന്ധിതമാക്കും. കൂടാതെ നിലവില്‍ ബജറ്റ് പ്ലാനുകളില്‍ പോലും ലഭ്യമായ ഒടിടി സേവനങ്ങള്‍ പ്രീമിയം പ്ലാനുകളിലേയ്ക്ക് മാത്രമായി ഒതുങ്ങാനുള്ള സാധ്യതയും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.ടെലികോം കമ്ബനികളുടെ നിരക്കു വര്‍ധന സീരീസിലെ 4 -ാമത്തെ ഇടപെടല്‍ ആകും ഉടന്‍ സംഭവിക്കുക. റിപ്പോര്‍ട്ട് പ്രകാരം 8 വര്‍ഷത്തിനിടെ 2019, 2021, 2024 വര്‍ഷങ്ങളില്‍ ടെലികോം കമ്ബനികള്‍ നിരക്കുകള്‍ വര്‍ധിപ്പിച്ചിരുന്നു. ഉയര്‍ന്ന വരുമാനം ലക്ഷ്യമിട്ടുള്ള ടെലികോം കമ്ബനികളുടെ നീക്കങ്ങള്‍ ആണ് നിരക്കു വര്‍ധനയ്ക്ക് ആധാരം.

നിരക്കുകള്‍ വര്‍ധിപ്പിക്കുന്നത് കമ്ബനിയുടെ ശരാശരി ഉപഭോക്തൃ വരുമാനം വര്‍ധിപ്പിക്കും.നിലവിലെ നിരക്കു വര്‍ധന ഇന്ത്യന്‍ ടെലികോം വിപണി പ്രമുഖരായ റിലയന്‍സ് ജിയോ, ഭാരതി എയര്‍ടെല്‍ എന്നിവര്‍ക്ക് മികച്ച നേട്ടമാകുമെന്ന് വിദഗ്ധര്‍ കരുതുന്നു. കാരണം അവരുടെ പ്രധാന 5ജി നിക്ഷേപങ്ങള്‍ എല്ലാം തന്നെ കഴിഞ്ഞു. ഇവരുടെ ചെലവുകള്‍ കുറഞ്ഞുവരുന്നു. അതായത് നിരക്ക് വര്‍ധന ലാഭത്തിലേയ്ക്ക് വിരല്‍ചുണ്ടുന്നു.അതേസമയം വോഡഫോണ്‍ ഐഡിയ ഒരു വൈല്‍ഡ്കാര്‍ഡായി തുടരും. ഇവരുടെ ഭാവി സമയബന്ധിതമായ ഫണ്ടിംഗിനെയും, നയ പിന്തുണയെയും ആശ്രയിച്ചിരിക്കും.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക