ക്ലാസ്മുറിയില്‍ പരസ്യമായി മദ്യപിച്ചതിന് തിരുനെല്‍വേലിയിലെ പാളയംകോട്ടയിലുള്ള സർക്കാർ സ്കൂളിലെ ആറ് വിദ്യാർഥിനികളെ സ്കൂള്‍ അധികൃതർ സസ്പെൻഡ് ചെയ്തു. വിദ്യാർഥിനികള്‍ നിലത്തിരുന്ന് പ്ലാസ്റ്റിക് കപ്പുകള്‍ ഉപയോഗിച്ച്‌ മദ്യപിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതിനെ തുടർന്നാണ് അധികൃതർ നടപടി സ്വീകരിച്ചത്. സംഭവത്തില്‍ സ്കൂള്‍ അധികൃതർ വിശദമായ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

വിദ്യാർഥിനികള്‍ക്ക് മദ്യം എങ്ങനെ ലഭിച്ചു, ആരാണ് അത് നല്‍കിയത് തുടങ്ങിയ കാര്യങ്ങള്‍ അന്വേഷണ പരിധിയില്‍ വരും. വിദ്യാർഥിനികളെ സസ്പെൻഡ് ചെയ്തെങ്കിലും പരീക്ഷ എഴുതുന്നതില്‍ നിന്ന് ഇവരെ വിലക്കിയിട്ടില്ല.ഈ സംഭവത്തില്‍ സ്കൂള്‍ അധികൃതർക്കെതിരെ രൂക്ഷമായ വിമർശനമാണ് ഉയരുന്നത്. അധ്യാപകർ കുട്ടികളെ വേണ്ടത്ര ശ്രദ്ധിക്കുന്നില്ലെന്നും സ്കൂളില്‍ കൃത്യമായ പരിശോധനകള്‍ നടക്കുന്നില്ലെന്നും വിമർശകർ ചൂണ്ടിക്കാട്ടുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇത്തരം സംഭവങ്ങള്‍ ആവർത്തിക്കാതിരിക്കാൻ സ്കൂള്‍ അന്തരീക്ഷം മെച്ചപ്പെടുത്തണമെന്നും ആവശ്യമുയരുന്നുണ്ട്. വിഷയത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുന്നതിനായി കാത്തിരിക്കുകയാണ് അധികൃതരും പൊതുജനങ്ങളും.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക